Rohit Sharma: ചാംപ്യന്‍സ് ട്രോഫിക്കു ശേഷം രോഹിത് നായകസ്ഥാനം ഒഴിയും; ശ്രേയസും ഗില്ലും പരിഗണനയില്‍
ഏകദിനത്തില്‍ രോഹിത്തിന്റെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്ലോ ശ്രേയസ് അയ്യരോ എത്തും
Rohit Sharma: ചാംപ്യന്‍സ് ട്രോഫിക്കു ശേഷം രോഹിത് ശര്‍മ ഇന്ത്യന്‍ നായകസ്ഥാനം ഒഴിഞ്ഞേക്കും. കിരീടം നേടിയാലും ഇല്ലെങ്കിലും നായകസ്ഥാനം ഒഴിയാനാണ് രോഹിത്തിന്റെ തീരുമാനം. ചാംപ്യന്‍സ് ട്രോഫിക്കു ശേഷം രോഹിത്തിന്റെ അന്തിമ തീരുമാനം ബിസിസിഐയെ അറിയിക്കണം. അതിനുശേഷമായിരിക്കും പുതിയ നായകനെ കണ്ടെത്തുക.
ഏകദിന നായകസ്ഥാനത്തിനൊപ്പം ടെസ്റ്റ് നായകപദവിയും രോഹിത് ഒഴിഞ്ഞേക്കും. 2025-27 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ആദ്യ പരമ്പര മുതല്‍ പുതിയ ടെസ്റ്റ് നായകനാകും ഇന്ത്യയെ നയിക്കുക. അതേസമയം ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ രോഹിത് കളി തുടരും.
ഏകദിനത്തില്‍ രോഹിത്തിന്റെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്ലോ ശ്രേയസ് അയ്യരോ എത്തും. ഗില്ലിനാണ് കൂടുതല്‍ സാധ്യത. ചാംപ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് ശ്രേയസിനെയും നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ടെസ്റ്റില്‍ ജസ്പ്രിത് ബുംറയായിരിക്കും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുക.