Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ശേഷം ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയും; രോഹിത് ബിസിസിഐയെ അറിയിച്ചതായി സൂചന

Rohit to quit Test Captaincy soon
, വെള്ളി, 23 ജൂണ്‍ 2023 (21:13 IST)
ടെസ്റ്റ് നായകസ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ച് രോഹിത് ശര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ടെസ്റ്റ് നായകസ്ഥാനം ഒഴിയാനാണ് രോഹിത്തിന്റെ തീരുമാനം. ബിസിസിഐയെ ഇക്കാര്യം അറിയിച്ചതായും വിവരമുണ്ട്. അങ്ങനെയെങ്കില്‍ രോഹിത് ഇന്ത്യയെ നയിക്കുന്ന അവസാന ടെസ്റ്റ് പരമ്പരയായിരിക്കും വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാനിരിക്കുന്നത്. 
 
ഏകദിനത്തിലും ട്വന്റി 20 യിലും കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ വേണ്ടിയാണ് രോഹിത് ടെസ്റ്റ് നായകസ്ഥാനം ഒഴിയുന്നതെന്നാണ് വിവരം. അധികം താമസിയാതെ ടെസ്റ്റില്‍ നിന്ന് രോഹിത് വിരമിച്ചേക്കുമെന്നും സൂചനയുണ്ട്. അജിങ്ക്യ രഹാനെയായിരിക്കും രോഹിത്തിന് ശേഷം താല്‍ക്കാലികമായി ഇന്ത്യന്‍ ടെസ്റ്റ് ടീം നായകസ്ഥാനം ഏറ്റെടുക്കുക. റിഷഭ് പന്ത് പരുക്കിന് ശേഷം മടങ്ങിയെത്തുമ്പോള്‍ പന്തിന് നായകസ്ഥാനം നല്‍കാനും ആലോചനയുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരൊറ്റ ഇന്ത്യൻ ബൗളർമാർക്ക് ലോകോത്തരം നിലവാരമില്ല, തുറന്നടിച്ച് മുൻ പാക് താരം