Webdunia - Bharat's app for daily news and videos

Install App

'ഫ്ലോപ്പാവുമെന്ന് സംശയിച്ചു, ഐപിഎൽ ആദ്യ സീസണിൽ 'ആർസിബി' ധോണിയെ വേണ്ടെന്നുവച്ചു'

Webdunia
ഞായര്‍, 31 മെയ് 2020 (15:29 IST)
ബെംഗളൂരു: ഐപിഎല്ലിൽ ഏറ്റവും ശക്തനായ താരവും ക്യാപ്റ്റനും ആരെന്നു ചോദിച്ചാൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി എന്നു തന്നെയാവും ഉത്തരം. മൂന്നു തവണ സിഎസ്കെയ്ക്ക് കിരീടം നേടിക്കൊടുത്തു. ധോനി കളിച്ച എല്ലാ സീസണിലും സിഎസ്‌കെ പ്ലേയോഫിൽ എത്തി. ആദ്യ ഐപിഎല്ലിൽ ധോണിയെ ആർസിബി സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് പിൻമാറുകയും ചെയ്യുകയായീരുന്നു. ഇതിന്റെ കാരണം തുറന്നുപറഞ്ഞിരിയ്ക്കുന്നത് ആർസിബി സിഇഒ ചാരു ശർമ.
 
അന്ന് ഒരു യുവതാരം മാത്രമായിരുന്ന ധോണിയുടെ കഴിവില്‍ തങ്ങൾക്ക് സംശയം ഉണ്ടായിരുന്നു എന്നും അതിനാൽ ലേലത്തില്‍ നിന്നും ഇടയ്ക്കുവച്ച് പിന്‍മാറുകയായിരുന്നു എന്നും ശര്‍മ പറയുന്നു. 'ലേലത്തില്‍ 10 കോടിയോളം രൂപയ്ക്കായിരുന്നു സിഎസ്‌കെ ധോണിയെ സ്വന്തമാക്കിയത്. ഇത്രയും പണം മുടക്കിയാല്‍ അത് നഷ്ടമാവുമോയെന്ന ഭയം ഉണ്ടായിരുന്നു. കാരണം ധോണി ഫ്ലോപ്പായാല്‍ അത് വലിയ തിരിച്ചടിയാകുമെന്ന ആശങ്ക തങ്ങളെ പിന്‍മാറാന്‍ പ്രേരിപ്പിച്ചു 
 
ലേലത്തില്‍ ധോണിയുടെ മൂല്യം കുത്തനെ വർധിച്ചപ്പോൾ തന്നെ അത് സ്വീകാര്യമല്ല എന്ന്  മനസ്സിലാക്കിയിരുന്നു. ക്രിക്കറ്റെന്നത് വണ്‍മാന്‍ ഷോയല്ല. ടീം ഗെയിമാണ്. ഐപിഎല്ലില്‍ ആദ്യ സീസണില്‍ അദ്ദേഹം ഫ്‌ളോപ്പായി മാറിയിരുന്നെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ? അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ സിഎസ്‌കെയുടെ ആരാധകർ തന്നെ ടീമിനെതിരേ തിരിയുമായിരുന്നു. ഇത്രയും വലിയ തുക ധോണിക്കു വേണ്ടി മുടക്കിയത് എന്തിന് എന്ന് അവര്‍ തന്നെ ചോദിക്കുമായിരുന്നു. ശർമ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

#ArrestKohli: 'കോലിയെ അറസ്റ്റ് ചെയ്യൂ'; എക്‌സില്‍ ട്രെന്‍ഡിങ്ങായി ഹാഷ് ടാഗ്

Vaibhav Suryavanshi: അടുത്ത സീസണിൽ രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കണം: ആഗ്രഹം വ്യക്തമാക്കി വൈഭവ് സൂര്യവൻഷി

അടുത്ത ലേഖനം
Show comments