കേരള തിരതിന് സമീപം തെക്കു കിഴക്കൻ അറബിക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, അടുത്ത 24 മണിക്കൂറിനിടെ ഇത് അതിതീവ്ര ന്യൂനമർദ്ദമായും അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായും രൂപാന്തരം പ്രാപിയ്ക്കും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളെ ലക്ഷ്യമിട്ടായിരിയ്ക്കും ചുഴലിക്കാറ്റിന്റെ സഞ്ചാരം.
ന്യൂനമർദ്ദം രൂപപ്പെട്ട പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ശക്തമായ മഴ ലഭിയ്ക്കും എന്നും ശക്തമായ കാറ്റിനെയും കടൽ ക്ഷോപത്തെയും മുന്നിൽകണ്ടുള്ള മുന്നൊരുക്കങ്ങൾ നടത്താനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോകുന്നത് നിരോധിച്ചിട്ടുണ്ട്.