Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഔ‌ട്ട്‌സൈഡിൽ 4 ഫീൽഡറും 2 ന്യുബോളും, ഇപ്പോഴായിരുന്നെങ്കിൽ 4000 റൺസ് കൂടി നേടിയേനെ, ഐസിസിയെ ട്രോളി സച്ചിനും ഗാംഗുലിയും

ഔ‌ട്ട്‌സൈഡിൽ 4 ഫീൽഡറും 2 ന്യുബോളും, ഇപ്പോഴായിരുന്നെങ്കിൽ 4000 റൺസ് കൂടി നേടിയേനെ, ഐസിസിയെ ട്രോളി സച്ചിനും ഗാംഗുലിയും
, ബുധന്‍, 13 മെയ് 2020 (12:59 IST)
സച്ചിനും-ഗാംഗുലിയും ആ ഓപ്പണിങ് കൂട്ടുകെട്ടിനെ കടത്തിവെട്ടാൻ മാത്രം മറ്റൊരു സഖ്യം പിന്നീട് ഉണ്ടായിട്ടില്ല എന്ന് പറയാം. ഇപ്പോഴും ഈ സഖ്യത്തിന് തന്നെയാണ് ആരാധകരുണ്ട്. സച്ചിനും ഗാംഗുകിയും ചേർന്ന് ഒരുക്കിയ മാനോഹരമായ ഓപ്പണിങ് കൂട്ടുകെട്ടിനെ ഓർമ്മിച്ച ഐസിസിയുടെ ട്വീറ്റ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലും ക്രിക്കറ്റ് ലോകത്തും തരംഗമായി കഴിഞ്ഞു, ഇതിന് സച്ചിന്റെയും ഗാംഗുലിയുടെയും മറുപടി കൂടി വന്നതോടെ ആരാധകർ ആ പഴയ കൂട്ടുകെട്ടിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു.
 
176 ഇന്നിങ്‌സില്‍ നിന്ന് 47.55 ബാറ്റിങ് ശരാശരിയില്‍ 8,227 റണ്‍സ് ആണ് സച്ചിനും ഗാംഗുലിയും ചേർന്ന് അടിച്ചു കൂട്ടിയത്. ഏകദിനത്തില്‍ മറ്റൊരു ഓപ്പണിങ് സഖ്യവും 6,000 റണ്‍സിന് മുകളില്‍ കൂട്ടുകെട്ട് ഉയര്‍ത്തിയിട്ടില്ല. മനോഹരമായ ഓര്‍മകളിലേക്ക് ഇത് കൊണ്ടുപോവുന്നു എന്നായിരുന്നു സച്ചിന്റെ മറുപടി. ഓപ്പം ഇപ്പോഴത്തെ ഫിൽഡിങ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാറ്റി ഒരു ട്രോളും. 
 
ഇപ്പോഴത്തേതുപോലെ ഔട്ട്‌സൈഡിൽ നാല് ഫീല്‍ഡര്‍മാരും, രണ്ട് ന്യൂബോളുമായിരുന്നു എങ്കില്‍ ഇതിലും കൂടുതല്‍ എത്ര നമ്മള്‍ നേടുമായിരുന്നു എന്ന് ഗാംഗുലിയോട് സച്ചിന്റെ ചോദ്യം. 4,000 റൺസോ അതിൽ കൂടുതലോ അധികം ചേര്‍ക്കാമായിരുന്നു, രണ്ട് ന്യൂ ബോള്‍. ആദ്യ ഓവര്‍ മുതല്‍ കവര്‍ ഡ്രൈവിലൂടെ പന്ത് ബൗണ്ടറി ലൈന്‍ തൊട്ടേനെ എന്ന് ഗാംഗുലിയുടെ മറുപടി എത്തി. ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിലെ ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡും സച്ചിന്റേയും ഗാംഗുലിയുടേയും പേരിലാണ്. 2001ല്‍ കെനിയക്കെതിരെ 258 റണ്‍സാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണി ഇന്ത്യയ്ക്ക് വേണ്ടി വീണ്ടും കളിയ്ക്കണം: നിലപാട് വ്യക്തമാക്കി രോഹിത് ശർമ്മ