Webdunia - Bharat's app for daily news and videos

Install App

Gill: പാജി, ചെക്കന് സാറയെ കെട്ടിച്ചുകൊടുക്കരുത്: ഗില്ലിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

Webdunia
ശനി, 27 മെയ് 2023 (10:31 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ക്വാളിഫയിംഗ് രണ്ടില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തെറിഞ്ഞത് ഗുജറാത്തിന്റെ ശുഭ്മാന്‍ ഗില്‍ നടത്തിയ സെഞ്ചുറി പ്രകടനമായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാട്ത്ത് 233 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 171 റണ്‍സിന് ഓളൗട്ടാകുകയായിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഗില്ലിനെ വെച്ചുകൊണ്ടുള്ള ട്രോളുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
 
നേരത്തെ ശുഭ്മാന്‍ ഗില്ലും സച്ചിന്റെ മകള്‍ സാറാ ടെന്‍ഡുല്‍ക്കറുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഗുജറാത്തിന്റെ വിജയത്തിന് പിന്നാലെ സച്ചിനെയും ഗില്ലിനെയും സാറയേയും വെച്ച് കൊണ്ടാണ് ട്രോളുകള്‍ നിറയുന്നത്. ശുഭ്മാന്‍ ഗില്‍ ചെയ്തത് ചതിയാണെന്നും ഗില്‍ സച്ചിനെയും സാറയേയും പറ്റി ഓര്‍ത്തില്ലെന്നും മുംബൈ ആരാധകര്‍ തമാശയായി പറയുന്നു. സച്ചിന്‍ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് ഗില്‍ മുംബൈയെ ആക്രമിച്ചതെന്നും മുംബൈയെ തകര്‍ത്തെറിഞ്ഞ താരത്തിന് സാറയെ കെട്ടിച്ചുകൊടുക്കരുതെന്നുമെല്ലാം സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പറയുന്നു.
 
അതേസമയം ശുഭ്മാന്‍ ഗില്‍ സാറാ ടെന്‍ഡുല്‍ക്കറുമായി പ്രണയത്തിലാണെന്ന് ഒരു തവണ പോലും പറഞ്ഞിട്ടില്ല. എങ്കിലും സമൂഹമാധ്യമങ്ങള്‍ ഇരുവരുടെയും പ്രണയം വാര്‍ത്തയാക്കുന്നത് പതിവാണ്. പലപ്പോഴും ഗ്യാലറിയില്‍ ഗില്ലിനെ സാറയുടെ പേര് വിളിച്ച് ആരാധകര്‍ വിളിക്കുകയും ചെയ്യാറുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഗംഭീർ ഇന്ത്യൻ കോച്ചായാൽ ടീമിൽ വല്ല്യേട്ടൻ കളിക്കും, ശരിയാവില്ലെന്ന് തുറന്ന് പറഞ്ഞ് മുൻതാരം

Rajasthan Royals: തോറ്റാൽ പുറത്ത്, രാജസ്ഥാന് ഇനി ചെറിയ കളികളില്ല

M S Dhoni: ഇമ്പാക്ട് പ്ലെയർ നിയമമുണ്ടോ, അടുത്ത വർഷവും ധോനി കളിക്കും: അമ്പാട്ടി റായുഡു

Abhishek Sharma: അവനൊരു ഭ്രാന്തനാണ്, അവനെതിരെ പന്തെറിയാൻ എനിക്ക് ആഗ്രഹമില്ല, അഭിഷേകിനെ പറ്റി കമ്മിൻസ്

ഐപിഎല്ലിൽ തിരികൊളുത്തിയ വെടിക്കെട്ട് ലോകകപ്പിലും കാണാം, മക് ഗുർക്കും ഓസീസ് ലോകകപ്പ് ടീമിൽ?

അടുത്ത ലേഖനം
Show comments