മുംബൈ ഇന്ത്യന്‍സിനെതിരായ രണ്ടാം ക്വാളിഫയറിലെ വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ റെക്കോര്‍ഡുകള്‍ വാരികൂട്ടി ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്‍. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 60 പന്തില്‍ 129 റണ്‍സ് നേടിയാണ് ഗില്‍ പുറത്തായത്. 10 സിക്‌സും 7 ഫോറും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്ങ്‌സ്. ഗില്ലിന്റെ പ്രകടനമികവില്‍ 233 റണ്‍സാണ് മത്സരത്തില്‍ ഗുജറാത്ത് അടിച്ചെടുത്തത്.
ബ്രൂട്ടല്‍ ഹിറ്റുകള്‍ക്ക് പകരം മൈതാനത്തിലെ ഒഴിഞ്ഞ സ്ഥലങ്ങള്‍ കൃത്യമായി മനസിലാക്കികൊണ്ടുള്ള ക്ലാസിക് സ്‌റ്റൈലിഷ് പ്രകടനമായിരുന്നു ഗില്ലിന്റേത്. ഇതോടെ ഐപിഎല്‍ പ്ലേ ഓഫിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന നേട്ടം ഗില്‍ സ്വന്തമാക്കി. ചെന്നൈക്കെതിരെ പഞ്ചാബ് താരമായിരുന്ന വിരേന്ദര്‍ സെവാഗ് നേടിയ 122 റണ്‍സാണ് പഴംകഥയായത്. ഷെയ്ന്‍ വാട്ട്‌സണ്‍(117*) വൃദ്ധിമാന്‍ സാഹ(115*) എന്നി* റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ലിസ്റ്റില്‍ ഒന്നാമത്. 127 റണ്‍സ് നേടിയിട്ടുള്ള മുരളി വിജയ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ്.
അതേസമയം ഇന്നലെ നടന്ന പ്ലേ ഓഫ് മത്സരത്തില്‍ 10 സിക്‌സുകളാണ് താരം അടിച്ചെടുത്തത്. ഇതോടെ പ്ലേ ഓഫ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന നേട്ടവും ഗില്‍ സ്വന്തമാക്കി. 8 വീതം സിക്‌സുകള്‍ നേടിയിരുന്ന വിരേന്ദര്‍ സെവാഗ്, ക്രിസ് ഗെയ്ല്‍,വൃദ്ധിമാന്‍ സാഹ,ഷെയ്ന്‍ വാട്ട്‌സണ്‍ എന്നിവരെയാണ് താരം മറികടന്നത്. കൂടാതെ സീസണില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍(6,4) കണ്ടെത്തുന്ന താരങ്ങളുടെ പട്ടികയില്‍ നാലാമതെത്താനും ഗില്ലിനായി. 111 ബൗണ്ടറികളാണ് താരം സീസണില്‍ നേടിയിട്ടുള്ളത്. ഒരു സീസണീല്‍ 128 ബൗണ്ടറികള്‍ കണ്ടെത്തിയ ജോസ് ബട്ട്‌ലറാണ് ലിസ്റ്റില്‍ ഒന്നാമത്.
അതേസമയം രണ്ടാം വിക്കറ്റില്‍ ഗില്‍ സായ് സുദര്‍ശന്‍ സഖ്യം 138 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇന്നലെ സ്വന്തമാക്കിയത്. പ്ലേ ഓഫ് ഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കൂട്ടുക്കെട്ടാണിത്. മൈക്കല്‍ ഹസി മുരളി വിജയ്(159), മൈക്കല്‍ ഹസി സുരേഷ് റെയ്‌ന(140*), മന്‍വിന്ദര്‍ ബിസ്ല ജാക്വസ് കാലിസ്(136) സഖ്യങ്ങളാണ് ഈ ലിസ്റ്റിലെ മറ്റ് കൂട്ടുക്കെട്ടുകള്‍.