ധോണിയും ഗംഭീറും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകും ?; ബിജെപിയുമായി ചര്‍ച്ച നടത്തി!
ധോണിയും ഗംഭീറും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകും ?; ബിജെപിയുമായി ചര്‍ച്ച നടത്തി!
ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിയും ഗൗതം ഗംഭീറും അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇരുവരും ബിജെപി ടിക്കറ്റില്‍ മത്സര രംഗത്തുണ്ടാകുമെന്നാണ്
ദ് സണ്‍ഡേ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്‌തു.
ധോണിയും ഗംഭീറുമായി ബിജെപി നേതൃത്വം ചര്‍ച്ചകള്‍ നടത്തിയതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം മീനാക്ഷി ലേഖിക്ക് പകരമാകും ഗംഭീറിനെ മത്സരിപ്പിക്കുക. മീനാക്ഷിയുടെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്ക് മതിപ്പില്ലെന്ന വിലയിരുത്തലാണ് ബിജെപിക്കുള്ളത്.
സാമുഹ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന ഗംഭീറുമായി ജനങ്ങള്‍ക്ക് അടുപ്പമുണ്ടെന്നും ഈ ബന്ധത്തിലൂടെ അദ്ദേഹത്തിന് രാഷ്‌ട്രീയത്തില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന വിശ്വാസവും പാര്‍ട്ടിക്കുണ്ട്.
അതേസമയം, പുറത്തുവന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഗംഭീറും ധോണിയും തയ്യാറായിട്ടില്ല. ഇരുവരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമായിട്ടാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. വെസ്‌റ്റ് ഇന്‍ഡീസുമായുള്ള ഏകദിന ടീമില്‍ ഉള്ള താരമാണ് ധോണി. അതേസമയം, ആഭ്യന്തരക്രിക്കറ്റില്‍ ഗംഭീര്‍ സജീവമായി തുടരുകയാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ധോണിയുമായി ബിജെപി കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തിയത് മുമ്പ് വാര്‍ത്തയായിരുന്നു.