Select Your Language

Notifications

webdunia
webdunia
webdunia
webdunia

സച്ചിന്റെ കൈവിടാതെ കാംബ്ലി; 'ഫിറ്റാണെന്ന്' ആരാധകര്‍ (വീഡിയോ)

വേദിയിലേക്ക് വരികയായിരുന്ന സച്ചിന്‍ കാംബ്ലിയെ കണ്ടപ്പോള്‍ അടുത്തുചെന്ന് ആലിംഗനം ചെയ്തു

Sachin Tendulkar and Vinod Kambli

രേണുക വേണു

, ബുധന്‍, 4 ഡിസം‌ബര്‍ 2024 (11:15 IST)
Sachin Tendulkar and Vinod Kambli

ക്രിക്കറ്റ് ആരാധകരുടെ മനംകവര്‍ന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍-വിനോദ് കാംബ്ലി കൂടിക്കാഴ്ച. ബാല്യകാല സുഹൃത്തുക്കളും സഹതാരങ്ങളുമായിരുന്നു ഇരുവരും. മുംബൈയിലെ സ്‌കൂള്‍ കാലഘട്ടത്തിലെ ഗുരുനാഥനായ ക്രിക്കറ്റ് പരിശീലകന്‍ രമാകാന്ത് അഛ് രേക്കറിന്റെ സ്മാരകം അനാച്ഛാദനം ചെയ്യുന്ന വേളയിലാണ് ഇരുവരും കണ്ടുമുട്ടിയത്. 
 
വേദിയിലേക്ക് വരികയായിരുന്ന സച്ചിന്‍ കാംബ്ലിയെ കണ്ടപ്പോള്‍ അടുത്തുചെന്ന് ആലിംഗനം ചെയ്തു. ഇരുവരും അല്‍പ്പനേരം സൗഹൃദം പങ്കിടുകയും ചെയ്തു. സുഹൃത്തിനോടു സംസാരിച്ച ശേഷം വേദിയിലേക്ക് പോകാന്‍ സച്ചിന്‍ ശ്രമിച്ചെങ്കിലും കാംബ്ലി കൈ വിട്ടില്ല. സച്ചിന്റെ കൈകളില്‍ കാംബ്ലി ബലമായി പിടിച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം. ഒടുവില്‍ കാംബ്ലിയുടെ തൊട്ടടുത്ത് ഇരിക്കുന്ന സുഹൃത്ത് ബലമായി ഇടപെടുകയായിരുന്നു. കാംബ്ലിയുടെ പിടിവിടാന്‍ സച്ചിനും ശ്രമിച്ചിരുന്നു. 
 


സ്‌കൂള്‍ കാലത്ത് ഒരുമിച്ച് കളിച്ചു വളര്‍ന്ന സച്ചിനും കാംബ്ലിയും പിന്നീട് ഇന്ത്യന്‍ ടീമിലും ഒരുമിച്ച് കളിച്ചു. എന്നാല്‍ സച്ചിന്‍ കരിയറില്‍ ഓരോ നാഴികകല്ല് പിന്നിട്ട് മുന്നോട്ടു പോയപ്പോള്‍ കാംബ്ലി പടിപടിയായി താഴേക്ക് വീഴുകയായിരുന്നു. അച്ചടക്കമില്ലാത്ത സ്വഭാവവും മോശം ഫോമുമാണ് കാംബ്ലിയുടെ കരിയറില്‍ തിരിച്ചടിയായത്. കാംബ്ലി മദ്യപാനത്തിനു അടിമയാണെന്നും ഈയടുത്ത് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Border-Gavaskar Trophy: അന്ന് 36 നു ഓള്‍ഔട്ട് ആയത് ഓര്‍മയില്ലേ? സൂക്ഷിച്ചു കളിച്ചില്ലെങ്കില്‍ അഡ്‌ലെയ്ഡില്‍ ഇന്ത്യ 'വിയര്‍ക്കും'