Select Your Language

Notifications

webdunia
webdunia
webdunia
webdunia

Border-Gavaskar Trophy: അന്ന് 36 നു ഓള്‍ഔട്ട് ആയത് ഓര്‍മയില്ലേ? സൂക്ഷിച്ചു കളിച്ചില്ലെങ്കില്‍ അഡ്‌ലെയ്ഡില്‍ ഇന്ത്യ 'വിയര്‍ക്കും'

പിച്ചില്‍ 6 മില്ലീമീറ്റര്‍ ഉയരത്തില്‍ പുല്ല് ഉണ്ടായിരിക്കുമെന്ന് അഡ്ലെയ്ഡ് ഓവല്‍ പിച്ച് ക്യൂറേറ്റര്‍ ഡാമിയന്‍ ഹഗ് സ്ഥിരീകരിച്ചു

Adelaide Test

രേണുക വേണു

, ബുധന്‍, 4 ഡിസം‌ബര്‍ 2024 (11:02 IST)
Adelaide Test

Border-Gavaskar Trophy: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് മത്സരം ഡിസംബര്‍ ആറ് വെള്ളിയാഴ്ച മുതല്‍ അഡ്‌ലെയ്ഡില്‍ നടക്കും. ഡേ-നൈറ്റ് ആയി പിങ്ക് ബോളിലാണ് അഡ്‌ലെയ്ഡ് ടെസ്റ്റ്. പേസര്‍മാര്‍ക്ക് കൂടുതല്‍ അനുകൂലമാകുന്ന രീതിയിലാണ് അഡ്‌ലെയ്ഡിലെ പിച്ച് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വിരാട് കോലി അടക്കമുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ കുറേ വിയര്‍ക്കേണ്ടി വരും ! 
 
പിച്ചില്‍ 6 മില്ലീമീറ്റര്‍ ഉയരത്തില്‍ പുല്ല് ഉണ്ടായിരിക്കുമെന്ന് അഡ്ലെയ്ഡ് ഓവല്‍ പിച്ച് ക്യൂറേറ്റര്‍ ഡാമിയന്‍ ഹഗ് സ്ഥിരീകരിച്ചു. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് കൂടുതല്‍ സഹായകരമാകുന്ന രീതിയിലാണ് പിച്ച് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂടിക്കെട്ടിയ അന്തരീക്ഷവും രാത്രി കളിക്കേണ്ടി വരുന്നതും ബാറ്റര്‍മാര്‍ക്കു മേല്‍ ബൗളര്‍മാര്‍ ആധിപത്യം സ്ഥാപിക്കാനുള്ള ഘടകങ്ങള്‍ ആയേക്കും. 
 
കാലാവസ്ഥയുടെ സ്വാധീനം കൂടി വരുമ്പോള്‍ ബോളിനു അസാധാരണമായ സ്വിങ്ങും സീമും ലഭിക്കാന്‍ സാധ്യതയുണ്ട്. ഇത് ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയായേക്കും. അഡ്‌ലെയ്ഡില്‍ രാത്രി വെളിച്ചത്തിനു കീഴില്‍ ബാറ്റ് ചെയ്യുക ദുഷ്‌കരമാണ്. അവസാനമായി ഇന്ത്യ അഡ്‌ലെയ്ഡില്‍ ടെസ്റ്റ് കളിച്ചപ്പോള്‍ 36 ന് ഓള്‍ഔട്ട് ആയിരുന്നു. പെര്‍ത്ത് ടെസ്റ്റില്‍ 295 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ അഡ്‌ലെയ്ഡില്‍ കളിക്കാന്‍ ഇറങ്ങുന്നതെങ്കിലും '36' ന്റെ നാണക്കേട് ഇപ്പോഴും അലട്ടുന്നുണ്ട്. 
 
ഡിസംബര്‍ ആറ് മുതല്‍ 10 വരെയാണ് അഡ്‌ലെയ്ഡ് ടെസ്റ്റ്. ഇന്ത്യന്‍ സമയം രാവിലെ 9.30 നു കളി ആരംഭിക്കും. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും തത്സമയം കാണാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Don Bradman's Baggy Green Cap: ബ്രാഡ്മാന്‍ തൊപ്പി ലേലത്തില്‍ പോയത് രണ്ടര കോടിക്ക് !