ഇവര്‍ ധോണിയില്‍ നിന്ന് അഭ്യാസം പഠിക്കേണ്ടതുണ്ട്; ബംഗ്ലാ വിക്കറ്റ് കീപ്പറുടെ ദയനീയമായ സ്‌റ്റംബിംഗ് കണ്ട് ക്രിക്കറ്റ് ലോകം പൊട്ടിച്ചിരിച്ചു - ജീവന്‍ ലഭിച്ചത് സാഹയ്‌ക്ക്
ബംഗ്ലാ വിക്കറ്റ് കീപ്പറുടെ ദയനീയമായ സ്‌റ്റംബിംഗ് കണ്ട് ക്രിക്കറ്റ് ലോകം പൊട്ടിച്ചിരിച്ചു - വീഡിയോ കാണാം
ഇന്ത്യക്കെതിരായ ഏക ടെസ്‌റ്റ് മത്സരത്തില്‍ ബംഗ്ലാദേശ് താരങ്ങളുടെ പിഴവ് രണ്ടാം ദിവസവും തുടരുന്നു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ പുറത്താക്കാനുള്ള മികച്ച അവസരമാണ് ബംഗ്ലാദേശ് നായകന്‍ കൂടിയായ മുശ്ഫിഖു റഹ്മാന്റെ പിഴവ് കൊണ്ട് നഷ്‌ടമായത്.
നാല് റണ്‍സുമായി സാഹ ക്രീസില്‍ നില്‍ക്കെ താജുല്‍ ഇസ്ലമിനെ കയറി അടിക്കാന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും പന്ത് ബാറ്റില്‍ കിട്ടിയില്ല. പന്ത് കൃത്യമായി ഗ്ലൌസിലേക്ക് എത്തിയെങ്കിലും സ്‌റ്റംബ് ചെയ്യുന്നതില്‍ മുശ്ഫിഖിന് പിഴവ് പറ്റി.
കിട്ടിയ പന്ത് ആദ്യ അവസരത്തില്‍ തന്നെ സ്റ്റംമ്പ് ചെയ്യാന്‍ ബംഗ്ലാ വിക്കറ്റ് കീപ്പര്‍ക്ക് സാധിച്ചില്ല. സ്റ്റംമ്പും കൈയും തമ്മിലുളള അകലം കണക്കു കൂട്ടന്നതില്‍ അദ്ദേഹത്തിന് വന്ന പിഴവാണ് വിനയായത്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ സാഹ ക്രീസില്‍ ബാറ്റ് കുത്തുകയും ചെയ്‌തു.
ജീവന്‍ ലഭിച്ച സാഹ (106) തകര്‍പ്പന്‍ സെഞ്ചുറി സ്വന്തമാക്കിയ ശേഷമാണ് ക്രീസ് വിട്ടത്.