Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോറ്റു പുറത്തായി, പക്ഷേ ഈ മുതല് കൊള്ളാം, 2 സെഞ്ചുറിയടക്കം ഫർഹാൻ അടിച്ചുകൂട്ടിയത് 383 റൺസ്

SahibZada Farhan, Pakistan,T20 worldcup,Worldcup record
ഐസിസി ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ സെമി കാണാതെ പുറത്തായെങ്കിലും പ്രകടനം കൊണ്ട് അമ്പരപ്പിച്ച് പാക് താരം സാഹിബ് സാദ ഫര്‍ഹാന്‍. സൂപ്പര്‍ എട്ടില്‍ ശ്രീലങ്കക്കെതിരായ അവസാന മത്സരത്തിലും സെഞ്ചുറിയുമായി പാക് നിരയില്‍ ഫര്‍ഹാന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഒരു ലോകകപ്പ് എഡിഷനില്‍ 2 സെഞ്ചുറി നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡും ഒരു ടി20 ലോകകപ്പ് പതിപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടവും ഇതോടെ ഫര്‍ഹാന്‍ സ്വന്തമാക്കി. ഈ ലോകകപ്പില്‍ 383 റണ്‍സാണ് താരം നേടിയത്. വിരാട് കോലിയുടെ 12 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഫര്‍ഹാന്‍ തകര്‍ത്തത്.
 
2014ലെ ടി20 ലോകകപ്പില്‍ 319 റണ്‍സാണ് കോലി നേടിയിരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ നമീബിയക്കെതിരെയും സൂപ്പര്‍ എട്ടില്‍ ശ്രീലങ്കയ്‌ക്കെതിരെയും സെഞ്ചുറികള്‍ നേടിയാണ് ഫര്‍ഹാന്റെ നേട്ടം. നമീബിയക്കെതിരെ 58 പന്തിലും  ശ്രീലങ്കക്കെതിരെ 60 പന്തിലുമാണ് ഫര്‍ഹാന്റെ നേട്ടം. ഇന്ത്യക്കെതിരെ റണ്‍സൊന്നും നേടാതെ മടങ്ങിയപ്പോള്‍ അമേരിക്കയ്‌ക്കെതിരെ 41 പന്തില്‍ 73 റണ്‍സും നെതര്‍ലന്‍ഡ്‌സിനെതിരെ 31 പന്തില്‍ 47 റണ്‍സും താരം സ്വന്തമാക്കി.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി പൂജ്യത്തിന് പുറത്തായാലും ലോകകപ്പിൽ ഓപ്പണർ നീ തന്നെ, അഭിഷേകിന് ആ ഉറപ്പ് ലഭിച്ചിരുന്നു