എന്തിനാണ് എല്ലാത്തിലും രാഷ്ട്രീയം കാണുന്നത്, ചെയ്തത് എൻ്റെ ജോലി മാത്രം, ആസാദ് കശ്മീർ പരാമർശത്തിൽ വിശദീകരണവുമായി സന മീർ
ഇത് നിര്‍ഭാഗ്യകരമാണ്. ആളുകള്‍ എന്തിനാണ് സ്‌പോര്‍ട്‌സില്‍ എല്ലാ കാര്യങ്ങള്‍ക്കും രാഷ്ട്രീയമായ നിറം നല്‍കി അമിതമായി സമ്മര്‍ദ്ദമുണ്ടാക്കുന്നതെന്ന് അറിയില്ല.
വനിതാ ഏകദിന ലോകകപ്പില്‍ ശ്രീലങ്ക- പാകിസ്ഥാന്‍ മത്സരത്തിനിടെ കമന്ററിയില്‍ പാക് മുന്‍ താരമായ സന മിര്‍ വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി താരം. മത്സരത്തില്‍ പാക് ബാറ്റര്‍ നതാലിയ പര്‍വേശ് ക്രീസിലെത്തിയപ്പോഴാണ് പാക് ടീമിലെ പലരും പുതിയ താരങ്ങളാണെന്നും നതാലിയ പര്‍വേശ് അസാദ് കശ്മീരില്‍ നിന്നും വരുന്ന താരമാണെന്നും സന മിര്‍ പറഞ്ഞത്. സംഭവം വിവാദമായതോടെയാണ് സോഷ്യല്‍ മീഡിയയില്‍ താരം വിശദീകരണവുമായി എത്തിയത്.
ഇത് നിര്‍ഭാഗ്യകരമാണ്. ആളുകള്‍ എന്തിനാണ് സ്‌പോര്‍ട്‌സില്‍ എല്ലാ കാര്യങ്ങള്‍ക്കും രാഷ്ട്രീയമായ നിറം നല്‍കി അമിതമായി സമ്മര്‍ദ്ദമുണ്ടാക്കുന്നതെന്ന് അറിയില്ല. ജനങ്ങള്‍ക്ക് മുന്‍പ് ഇങ്ങനെയൊരു വിശദീകരണം നല്‍കേണ്ടിവരിക എന്നത് സങ്കടമുണ്ടാക്കുന്നതാണ്. ചെറിയ ചുറ്റുപാടുകളില്‍ നിന്ന് തുടങ്ങി ബുദ്ധിമുട്ടുകള്‍ തരണം ചെയ്തുകൊണ്ട് പാക് ടീമിലേക്കെത്തിയ നതാലിയയുടെ യാത്രയെ പറ്റിയാണ് മത്സരത്തിനിടെ പറഞ്ഞത്.
ഹോം ടൗണിനെ പറ്റി പറഞ്ഞത് അവള്‍ നേരിട്ട പ്രതിസന്ധികളെ പറ്റി പറയുന്നതിനാണ്. ഇതെല്ലാം കമന്ററിയില്‍ ആളുകള്‍ ചെയ്യുന്നതാണ്. താരങ്ങള്‍ എവിടെ നിന്ന് വരുന്നു. എന്തെല്ലാം പ്രതിസന്ധികള്‍ നേരിട്ടാണ് ഇപ്പോള്‍ ദേശീയ ടീമിനായി കളിക്കുന്നത് എന്നതെല്ലാം. കളിക്കാരുടെ പ്രചോദനാത്മകമായ യാത്രയെ പറ്റി എല്ലാവരും പറയുന്നതാണ്. അത് മറ്റാരെയും വിഷമിപ്പിക്കാന്‍ വേണ്ടിയല്ല. സന മിര്‍ എക്‌സില്‍ കുറിച്ചു. നതാലിയയുടെ പ്ലെയര്‍ പ്രൊഫൈലും സ്‌ക്രീന്‍ ഷോട്ടായി താരം പങ്കുവെച്ചിട്ടുണ്ട്.