യശ്വസി ഓരോ കളി കഴിയുമ്പോഴും മെച്ചപ്പെടുന്നു, സഞ്ജുവിൻ്റേത് അവിശ്വസനീയമായ ബാറ്റിംഗ്: പ്രശംസയുമായി സങ്കക്കാര

Webdunia
തിങ്കള്‍, 3 ഏപ്രില്‍ 2023 (14:28 IST)
ഐപിഎല്ലിൽ വിജയത്തോടെ സീസണിന് തുടക്കമിട്ട രാജസ്ഥാൻ റോയൽസ് താരങ്ങളെ പ്രശംസിച്ച് പരിശീലകൻ കുമാർ സങ്കക്കാര.ഹൈദരാബാദിനെതിരായ മത്സരശേഷം ഡ്രെസ്സിംഗ് റൂമിൽ വെച്ച് സംസാരിക്കവെയാണ് ഓരോ താരങ്ങളുടെയും പ്രകടനത്തെ എടുത്തുപറഞ്ഞുകൊണ്ട് താരം പ്രശംസിച്ചത്.
 
മികച്ച തുടക്കമാണ് മത്സരത്തിൽ ബട്ട്‌ലറും ജയ്സ്വാളും ചേർന്ന് നൽകിയത്. മത്സരത്തിൽ ഇത് നിർണായകമായിരുന്നു. ആദ്യമത്സരത്തിൽ തന്നെ ഇത്തരം പ്രകടനം നടത്തുക എളുപ്പമല്ല. തുടക്കത്തിലെ പിച്ചിൻ്റെ സ്വഭാവം മനസിലാക്കി ജോസും യശ്വസിയും മികച്ച തുടക്കം ടീമിന് നൽകി. ബട്ട്‌ലർ പുറത്തായ ശേഷം സ്കോറിംഗ് താഴാതെ സഞ്ജുവും യശ്വസിയും ചേർന്ന് കളിച്ചു. ജയ്സ്വാൾ ഓരോ മത്സരം കഴിയുമ്പോഴും കൂടുതൽ മെച്ചപ്പെടുന്നു. അവിശ്വസനീയമായ ബാറ്റിംഗാണ് സഞ്ജു നടത്തിയത്. അവസാന ഓവറുകളിലെ ഹെറ്റ്മേയറുടെ സംഭാവനയും നിർണാായകമായി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajasthan Royals (@rajasthanroyals)

ബൗളിംഗിൽ ട്രെൻഡ് ബോൾട്ടിൻ്റെയും ആസിഫിൻ്റെയും ബൗളിംഗ് നിർണായകരമായി.കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും സ്പിൻ ജോഡികളായ അശ്വിനും ചാഹലും തിളങ്ങി. യൂസിയെ പറ്റി ഞാൻ എന്താണ് പറയുക. ഹോൾഡറുടെ ക്യാച്ചും അപാരമായിരുന്നു. ഇതേ പ്രകടനം ആവർത്തിക്കുക എന്നതാണ് പ്രധാനമെന്നും സംഗക്കാര പറഞ്ഞു. ബുധനാഴ്ച ഗുവാഹത്തിയിൽ ശിഖർ ധവാൻ നയിക്കുന്ന പഞ്ചാബ് കിംഗ്സിനെതിരെയാണ് രാജസ്ഥാൻ്റെ അടുത്ത മത്സരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുമ്രയില്ലെങ്കിൽ ഇന്ത്യൻ ബൗളിംഗ് പരിതാപകരം, ഷമിയടക്കമുള്ള എല്ലാവരെയും ഒതുക്കി, ഇന്ത്യൻ ടീം മാനേജ്മെൻ്റിനെതിരെ ഹർഭജൻ സിംഗ്

നിനക്ക് വേണ്ടി എൻ്റെ സ്ഥാനം ഒഴിഞ്ഞ് നൽകാൻ സന്തോഷം മാത്രം, റെക്കോർഡ് നേട്ടത്തിൽ സ്റ്റാർക്കിനെ വാഴ്ത്തി വസീം അക്രം

Joe Root - Matthew Hayden: നഗ്നനായി ഓടുമെന്ന് ഹെയ്ഡന്‍, റൂട്ട് രക്ഷിച്ചെന്ന് മകള്‍; ട്രോളുകളില്‍ നിറഞ്ഞ ആഷസ് സെഞ്ചുറി

Joe Root: വേരുറപ്പിച്ച് റൂട്ട്, ഓസ്‌ട്രേലിയയില്‍ ആദ്യ സെഞ്ചുറി; ഇംഗ്ലണ്ട് മികച്ച നിലയില്‍

അടുത്ത ലേഖനം
Show comments