Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതിനേക്കാൾ മോശമായി നമുക്ക് കളിക്കാനാകില്ല, ഇതൊരു ഫൈനലാണ്: ഹാഫ് ടൈമിൽ ഫ്രഞ്ച് ടീമിന് ആവേശം പകരുന്ന എംബാപ്പെ( വീഡിയോ)

ഇതിനേക്കാൾ മോശമായി നമുക്ക് കളിക്കാനാകില്ല, ഇതൊരു ഫൈനലാണ്: ഹാഫ് ടൈമിൽ ഫ്രഞ്ച് ടീമിന് ആവേശം പകരുന്ന എംബാപ്പെ( വീഡിയോ)
, ബുധന്‍, 21 ഡിസം‌ബര്‍ 2022 (17:04 IST)
ലോകകപ്പ് ഫൈനലിൻ്റെ ഫൈനൽ പോരാട്ടത്തിൽ ഫ്രഞ്ച് ടീമിനെ അപ്രസക്തരാക്കുന്ന പ്രകടനമാണ് കളിയുടെ ആദ്യ മണിക്കൂറിൽ അർജൻ്റൈൻ പട കാഴ്ചവെച്ചത്. പന്ത് ഒന്ന് കാലിൽ ലഭിക്കാനായി ഫ്രാൻസ് വിഷമിച്ചപ്പോൾ 2 ഗോളുകൾ അർജൻ്റീനൻ വലയിൽ നിറച്ച് സമനില പിടിക്കാൻ ആദ്യ 90 മിനുട്ടിൽ ഫ്രാൻസിന് സാധിച്ചു. 
 
തീർത്തും ഏകപക്ഷീയമായ ആദ്യ പകുതിക്ക് ശേഷം ഫ്രഞ്ച് ടീമിൻ്റെ ഡ്രസിങ് റൂമിൽ സംഭവിച്ച കാര്യത്തിൻ്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സഹതാരങ്ങളെ പ്രചോദിപ്പിക്കുന്ന എംബാപ്പെയാണ് വീഡിയോയിലുള്ളത്. നമ്മൾ ഇപ്പോൾ ചെയ്തതിനേക്കാൾ മോശമായി നമുക്ക് കളിക്കാനാകില്ല. എന്ന് പറഞ്ഞുകൊണ്ടാണ് എംബാപ്പെ തുടങ്ങുന്നത്.
 
ഒന്നെങ്കിൽ അവരെ കളിക്കാൻ അനുവദിക്കുക. അല്ലെങ്കിൽ നമ്മൾക്ക് തീവ്രമായി പരിശ്രമിച്ച് ഡ്യുവലുകളിൽ വിജയിക്കാം. നമ്മൾ എന്തെങ്കിലും ചെയ്തെ മതിയാകു. ഇതൊരു ഫൈനലാണ്. അവർ 2 ഗോളുകൾ അടിച്ചുകഴിഞ്ഞു. നമ്മൾ 2 ഗോളിന് പിന്നിലാണ്. ഇനിയൊരു നാല് കൊല്ലം കഴിഞ്ഞാൽ മാത്രമെ അടുത്തൊരു ലോകകപ്പ് എത്തുകയുള്ളു. എംബാപ്പെ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എംബാപ്പെയെ വിടാതെ അർജൻ്റീന ആരാധകരും, വിക്ടറി പരേഡിൽ കോലം കത്തിച്ചു