Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാർഷിക കരാറിൽ സഞ്ജുവും, ലോകകപ്പ് ടീമിൽ വിളിയെത്തുമോ മലയാളി താരത്തിന്

വാർഷിക കരാറിൽ സഞ്ജുവും, ലോകകപ്പ് ടീമിൽ വിളിയെത്തുമോ മലയാളി താരത്തിന്
, ചൊവ്വ, 28 മാര്‍ച്ച് 2023 (13:20 IST)
അടുത്ത ഒരു വർഷത്തേക്കുള്ള കളിക്കാരുടെ വാർഷിക കരാർ ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ മലയാളി താരമായ സഞ്ജു സാംസണും ഇത്തവണ കരാറിൽ ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ 8 വർഷമായി ടീമിൻ്റെ റഡാറിൽ ഉണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് സഞ്ജുവിന് ബിസിസിഐ കരാർ ലഭിക്കുന്നത്. ഇതോടെ ഈ വർഷം നടക്കാനിരിക്കുന്ന ഏകദിനലോകകപ്പിലേക്ക് താരം പരിഗണിക്കപ്പെടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
 
ഗ്രേഡ് ഡി കാറ്റഗറിയിൽ ഒരു കോടി രൂപ വാർഷിക പ്രതിഫലം ലഭിക്കുന്ന കരാറിലാണ് സഞ്ജു ഇടം നേടിയത്. ഇന്ത്യയുടെ ഭാവി പദ്ധതികളിൽ സഞ്ജുവും ഭാഗമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കരാർ. ഇതോടെ ഒക്ടോബർ—നവംബർ മാസത്തിൽ നടക്കുന്ന ഏകദിന ലോകകപ്പിലേക്ക് സഞ്ജുവും പരിഗണിക്കപ്പെടാമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ടീമിലെ നാലാം സ്ഥാനക്കാരനായ ശ്രേയസ് അയ്യർക്ക് പരിക്കേറ്റതിനെ തുടർന്ന് നാലാം നമ്പറിൽ കളിച്ച സൂര്യകുമാർ യാദവ് ഓസീസിനെതിരെ പൂർണപരാജയമായിരുന്നു.  ഈ സാഹചര്യത്തിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ഏകദിനത്തിൽ മികച്ച ശരാശരിയാണ് താരത്തിനുള്ളതെന്ന് താരത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് പേടിച്ച് ഞാന്‍ എച്ച്‌ഐവി ടെസ്റ്റിന് വിധേയനായി: ശിഖര്‍ ധവാന്‍