കഴിവുണ്ടായിട്ടും ക്രിക്കറ്റിൽ മതിയായ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് വിരമിക്കൽ പ്രഖ്യാപിച്ച അമ്പാട്ടി റായിഡുവിൻ്റെ അവസ്ഥ സഞ്ജു സാംസണിനും സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാൻ മുൻ താരം ഡാനിഷ് കനേരിയ. റായുഡുവിനെ പോലെ സഞ്ജുവും ഇത്തരമൊരു തീരുമാനത്തിലെത്തിയാൽ ബിസിസിഐ ആയിരിക്കും അതിന് ഉത്തരവാദികളെന്നും കനേരിയ കുറ്റപ്പെടുത്തി.
ഒരു കളിക്കാരന് എത്രത്തോളം സഹിക്കാനാകും? സഞ്ജു ഇതിനകം തന്നെ ലഭിക്കുന്ന അവസരങ്ങളിൽ സ്കോർ ചെയ്യുകയും ഒരുപാട് സഹിക്കുകയും ചെയ്തു. ടീമിലെ സെലക്ഷൻ്റെയും നോൺ സെലക്ഷൻ്റെയും പീഡനങ്ങൾ കാരണം ഒരു നല്ല കളിക്കാരനെ നഷ്ടപ്പെട്ടേക്കാം. എക്സ്ട്രാ കവറിൽ, കവറിൽ പ്രത്യേകിച്ച് പുൾ ഷോട്ടുകളിൽ അവൻ്റെ സ്ട്രോക്കുകൾ കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു.
സമാനമായിട്ടായിരുന്നു അമ്പാട്ടി റായിഡുവിൻ്റെയും കരിയർ അവസാനിച്ചത്. ഒരുപാട് റൺസ് നേടാനായിട്ടും റായിഡു കടുത്ത അവഗണന നേരിട്ടു. ബിസിസിഐ സെലക്ഷൻ കമ്മിറ്റിയും ആഭ്യന്തരാാ രാഷ്ട്രീയവുമായിരുന്നു ഇതിന് കാരണം. കനേറിയ പറഞ്ഞു.