Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജു ഇന്നും ബെഞ്ചില്‍ തന്നെ, റിഷഭ് പന്തിനെ കൈവിട്ടില്ല; വല്ലാത്തൊരു കഷ്ടമെന്ന് ആരാധകര്‍

തുടര്‍ച്ചയായി സഞ്ജുവിനെ തഴയുന്നത് എന്തൊരു നീതികേടാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്

Sanju Samson not included in Playing 11
, ബുധന്‍, 30 നവം‌ബര്‍ 2022 (08:52 IST)
മലയാളി താരം സഞ്ജു സാംസണെ വീണ്ടും അവഗണിച്ച് സെലക്ടര്‍മാര്‍. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിനുള്ള പ്ലേയിങ് ഇലവനിലും സഞ്ജുവിന് സ്ഥാനമില്ല. അതേസമയം, തുടര്‍ച്ചയായി ബാറ്റിങ്ങില്‍ പരാജയപ്പെടുന്ന റിഷഭ് പന്ത് ഇത്തവണയും പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചു. ഒന്നാം ഏകദിനത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടും രണ്ടാം ഏകദിനത്തിലും സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ സ്ഥാനമുണ്ടായിരുന്നില്ല. 
 
തുടര്‍ച്ചയായി സഞ്ജുവിനെ തഴയുന്നത് എന്തൊരു നീതികേടാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ വളരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന സഞ്ജുവിന് ഇനിയെങ്കിലും അവസരം നല്‍കണമെന്ന് ബിസിസിഐയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോളണ്ടിനെതിരായ മത്സരം സമനിലയിലായാല്‍ അര്‍ജന്റീനയ്ക്ക് എന്ത് സംഭവിക്കും? പ്രീ ക്വാര്‍ട്ടറില്‍ കയറാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ?