ഏഷ്യാകപ്പ് ടൂര്‍ണമെന്റിനായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ടി20 ടീമില്‍ തിരിച്ചെത്തി. ഗില്ലിനൊപ്പം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയും ഏഷ്യാകപ്പ് ടീമില്‍ ഇടം പിടിച്ചു. സഞ്ജു സാംസണ്‍ തന്നെയാണ് ടീമിന്റെ പ്രധാനവിക്കറ്റ് കീപ്പര്‍ ബാക്കപ്പ് ഓപ്ഷനായി ജിതേഷ് ശര്‍മയെയാണ് സെലക്ടര്‍മാര്‍ തിരെഞ്ഞെടുത്തത്.
ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുന്നതോടെ ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ മാറ്റം വരാനുള്ള സാധ്യതയാണ് സെലക്ടര്‍മാര്‍ അറിയിച്ചത്. അഭിഷേക് ശര്‍മയെയാണ് ടീമിന്റെ സ്ഥിരം ഓപ്പണറായി സെലക്ടര്‍മാരും പരിശീലകന്‍ ഗൗതം ഗംഭീറും കാണുന്നത്. ഉപനായകനായ ഗില്‍ ടീമിലുള്ള സാഹചര്യത്തില്‍ അഭിഷേകിനൊപ്പം സഞ്ജുവോ ഗില്ലോ ആയിരിക്കും ഓപ്പണ്‍ ചെയ്യുക. ഇക്കാര്യത്തില്‍ ടീം ദുബായില്‍ എത്തിയ ശേഷമാകും തീരുമാനം.
നിലവില്‍ ടീമിനൊപ്പം 5 താരങ്ങളെയാണ് സ്റ്റാന്‍ഡ് ബൈ ആയി കൊണ്ടുപോവുക. ഓപ്പണിംഗ് താരമായ യശ്വസി ജയ്‌സ്വാളിന് പുറമെ പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടണ്‍ സുന്ദര്‍, റിയാന്‍ പരാഗ് എന്നീ താരങ്ങളാണ് സ്റ്റാന്‍ഡ് ബൈ ലിസ്റ്റില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ളത്.