കേരള ക്രിക്കറ്റ് ലീഗില്‍ ചേട്ടനായ സാലി സാംസണിന് കീഴില്‍ കളിക്കുന്നതിന്റെ ആവേശം പരസ്യമാക്കി ഇന്ത്യന്‍ താരമായ സഞ്ജു സാംസണ്‍. അഞ്ചാം വയസുമുതല്‍ ഒന്നിച്ച് കളിച്ചുവളര്‍ന്നവരാണ് തങ്ങളെന്നും തന്റെ ബാറ്റിംഗ് മെച്ചപ്പെടുത്തുന്നതില്‍ ചെറുപ്പത്തില്‍ ചേട്ടന്‍ തനിക്കെറിഞ്ഞുതന്ന പന്തുകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു. ഐപിഎല്ലിന് മുന്നോടിയായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ജഴ്‌സി പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.
അഞ്ചാം വയസ് മുതല്‍ ഒന്നിച്ച് കളിച്ചുവളര്‍ന്നവരാണ് ഞങ്ങള്‍. എന്റെ ബാറ്റിംഗ് മെച്ചപ്പെടുത്തുന്നതില്‍ ചേട്ടന്റെ ബൗളിംഗ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നേക്കാള്‍ കഠിനാദ്ധ്വാനം ചെയ്യുന്ന ക്രിക്കറ്ററാണ് ചേട്ടന്‍.സഞ്ജു പറഞ്ഞു. കൊച്ചി ടീം നായകനായ സാലി സാംസണും സഞ്ജുവിനൊപ്പമുണ്ടായിരുന്നു.