ആഘോഷത്തിലെ ആ മസിലുപിടുത്തം എന്തിനായിരുന്നു ? കാരണം തുറന്നുപറഞ്ഞ് സഞ്ജു !

Webdunia
തിങ്കള്‍, 26 ഒക്‌ടോബര്‍ 2020 (15:02 IST)
അബുദാബി: കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ മികച്ച പ്രകടനമാണ് രാജസ്ഥാൻ റോയൽസിന്റെ സഞ്ജു സാംസണിൽനിന്നും ഉണ്ടായത്. ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്സിന്റെ സെഞ്ച്വറിയും സഞ്ജുവിന്റെ അർധ സെഞ്ച്വറിയുമാണ് രാജസ്ഥാന് വിജയമൊരുക്കിയത്. ഇത്തവണ അർധ സെഞ്ച്വറി നെടിയപ്പോൾ കയ്യിലെ മസിൽ പെരുപ്പിച്ച് കാണിച്ചാണ് സഞ്ജു ആഘീഓഷിച്ചത്. സാധാരണഗതിയിൽ സഞ്ജുവിൽനിന്നും ആത്തരത്തിലുള്ള പ്രകടനങ്ങൾ ഉണ്ടാകാറില്ല. എന്താണ് അതിന് പ്രേരിപ്പിച്ചത് എന്ന് തുറന്നുപറയുകയാണ് താരം.   
 
അര്‍ധ സെഞ്ച്വറിക്ക് ശേഷം മസില്‍ പെരുപ്പിച്ചത് എന്റെ പേര് ഓര്‍മിപ്പിച്ചതാണ്. ലോകത്തിലെ ഏറ്റവും കരുത്തനായ മനുഷ്യന്‍ സാംസണാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ വളരെ കരുത്തനാണ്, എനിക്കു കൂടുതല്‍ സിക്സുകള്‍ നേടാന്‍ സാധിക്കും. ക്രീസിലത്തിയപ്പോൾ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അഞ്ചാറ് പന്തുകൾ വേണ്ടിവന്നു. രാഹുല്‍ ചഹറിനെതിരെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. നേരിടാനൊരുങ്ങുന്ന പന്ത് ശ്രദ്ധിച്ച്‌ കളിക്കുകയെന്നതാണ് സിക്സ് നേടാനുള്ള ഏകമാര്‍ഗം.
 
കളിക്കാവുന്ന പന്തുകളിലെല്ലാം റണ്‍ നേടുകയെന്ന സിംപിള്‍ ഗെയിം പ്ലാനായിരുന്നു എന്റേത്. ബൗണ്ടറിയോ, സിക്സറോ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ സിംഗിളോ, ഡബിളോ നേടി ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോവുകയാണ് ചെയ്തത്. ബെൻ സ്റ്റോക്സിനൊപ്പം ബാറ്റ് ചെയ്യുന്നത് ആസ്വദിയ്ക്കാറുണ്ട് എന്നും സഞ്ജു പറഞ്ഞു. 31 പന്തില്‍ നിന്നും നാല് ബൗണ്ടറികളും മൂന്നു സിക്സറുമടക്കം പുറത്താകാതെ 54 റണ്‍സാണ് സഞ്ജു നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹർമൻ മാറിനിൽക്കണം, 3 ഫോർമാറ്റിലും ഇനി സ്മൃതി നയിക്കട്ടെ, ലോകകപ്പ് നേട്ടത്തിന് പിന്നാലെ പ്രതികരണവുമായി മുൻ ക്യാപ്റ്റൻ

Sanju Samson: പരീക്ഷണം ക്ലിക്കായി, സഞ്ജു പുറത്ത് തന്നെ; നാലാം ടി20 യിലും ജിതേഷ് കളിക്കും

ആഷസിന് ഒരുങ്ങണം, ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ ശേഷിക്കുന്ന കളികളിൽ നിന്ന് ട്രാവിസ് ഹെഡ് പിന്മാറി

അടിച്ചുകൂട്ടിയത് 571 റൺസ്, സെമിയിലും ഫൈനലിലും സെഞ്ചുറി, ലോറ കാഴ്ചവെച്ചത് അസാമാന്യ പോരട്ടവീര്യം

സച്ചിനും ദ്രാവിഡും ഗാംഗുലിയും നിറഞ്ഞ ടീമിൽ അവസരം ലഭിക്കാതിരുന്ന പ്രതിഭ, ഇന്ത്യൻ വനിതാ ടീമിൻ്റെ വിജയത്തിന് പിന്നിൽ രഞ്ജിയിൽ മാജിക് കാണിച്ച അമോൽ മജുംദാർ

അടുത്ത ലേഖനം
Show comments