Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യമാർക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ വിൽപ്പനയ്ക്കുവച്ച് ഭർത്താവ്, നിരക്ക് നൂറുരൂപ മുതൽ: രണ്ടാം ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

ഭാര്യമാർക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ വിൽപ്പനയ്ക്കുവച്ച് ഭർത്താവ്, നിരക്ക് നൂറുരൂപ മുതൽ: രണ്ടാം ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
, തിങ്കള്‍, 26 ഒക്‌ടോബര്‍ 2020 (11:27 IST)
ഭോപ്പാല്‍: ഭാര്യമാര്‍ക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ ലൈവ് സ്ട്രീമിങ് ചെയ്ത് വിറ്റ് ഭർത്താവ്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ വിദിഷയിലാണ് ഞെട്ടിയ്ക്കുന്ന സംഭവം ഉണ്ടയത്. തന്റെ രണ്ട് ഭാര്യമാർക്കപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ ലൈവായി വിറ്റ് ലക്ഷങ്ങളാണ് ഇയാൾ സമ്പാദിച്ചത്. നൂറുരൂപ മുതൽ പല നിരക്കുകൾ ഇടാക്കിയാണ് പല ആപ്പുകൾ വഴി 24 കാരനായ ഭർത്താവ് ദൃശ്യങ്ങൾ വിറ്റിരുന്നത്. സംഭവത്തിൽ രണ്ടാം ഭാര്യയുടെ പരാതിയെ തുടർന്ന് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു  
 
വീഡിയോകളുടെ ട്രയൽ കാണുന്നതിനാണ് നൂറുരൂപ നിരക്ക്. തുടർന്ന് കാണണമെങ്കിൽ 500, 700, 1000, എന്നിങ്ങനെ പോകുന്നു നിരക്കുകൾ. സ്ത്രീയുടെ മുഖം കാണിയ്ക്കുന്ന വീഡിയോകൾക്കും കാണിയ്ക്കാത്ത വീഡിയോകൾക്കും പ്രത്യേക നിരക്ക്. ഇത്തരത്താണ് സ്വന്തം ഭാര്യമാരുമായുള്ള ദൃശ്യങ്ങൾ ഇയാൾ വിറ്റത്. ദിവസേന 3,000 മുതൽ 4,000 രൂപ വരെയാണ് ഇയാൾ സമ്പാദിയ്ക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ മാത്രം ആരംഭിച്ച അക്കൗണ്ടിലേയ്ക്ക് ആറുലക്ഷം രൂപ വന്നതായി പൊലീസ് പറയുന്നു. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ സാങ്കേതികവിദ്യയിൽ വൈദഗ്ധ്യം ഉള്ളയാളാണ് എന്നും പൊലീസ് വ്യക്തമാക്കി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതിയെ തീകൊളുത്തിക്കൊന്നു: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍