Sanju Samson: ക്യാപ്റ്റനൊക്കെ ഗ്രൗണ്ടില്‍, ടീം സെലക്ഷനില്‍ ഒരു റോളുമില്ല; രാജസ്ഥാനില്‍ തീരുമാനങ്ങളെല്ലാം സംഗക്കാരയുടെ
പ്ലേയിങ് ഇലവന്‍ തിരഞ്ഞെടുക്കുന്നതിലും ബാറ്റിങ് ഓര്‍ഡര്‍ തീരുമാനിക്കുന്നതിലും സഞ്ജുവിന് യാതൊരു റോളും ഇല്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്
Sanju Samson: രാജസ്ഥാന് റോയല്‍സിന്റെ ടീം സെലക്ഷനെ വിമര്‍ശിച്ച് ആരാധകര്‍. രാജസ്ഥാന്റെ ബാറ്റിങ് ഓര്‍ഡര്‍ കാരണമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ തോറ്റതെന്നാണ് ആരാധകരുടെ വാദം. കോച്ച് കുമാര്‍ സംഗക്കാരയായിരിക്കും ഈ മണ്ടന്‍ തീരുമാനങ്ങള്‍ക്ക് പിന്നിലെന്നും ആരാധകര്‍ പരിഹസിക്കുന്നു.
ട്വന്റി 20 ക്ക് ചേരുന്ന വിധം ബാറ്റ് ചെയ്യാന്‍ കഴിവുള്ള ധ്രുവ് ജുറല്‍, ജേസണ്‍ ഹോള്‍ഡര്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരെക്കാള്‍ മുന്‍പ് ഒട്ടും ഫോമിലല്ലാത്ത റിയാന്‍ പരാഗിനെ ഇറക്കി വിട്ട് കളി കുളമാക്കിയത് പരിശീലകന്‍ കുമാര്‍ സംഗക്കാരയാണെന്ന് ആരാധകര്‍ പറയുന്നു. നിലയുറപ്പിക്കാന്‍ ഒരുപാട് പന്തുകള്‍ പാഴാക്കുന്ന ദേവ് ദത്ത് പടിക്കല്‍ പോലും നാലാം നമ്പറിലാണ് ബാറ്റ് ചെയ്യാന്‍ എത്തിയത്. തകര്‍പ്പന്‍ അടിക്കാരനായ ഷിമ്രോണ്‍ ഹെറ്റ്മയര്‍, ജുറല്‍ എന്നിവര്‍ യഥാക്രമം അഞ്ചും ഏഴും നമ്പറുകളിലും !
ദേവ്ദത്ത് പടിക്കലിനും റിയാന്‍ പരാഗിനും മുന്‍പ് ധ്രുവ് ജുറലോ ജേസണ്‍ ഹോള്‍ഡറോ എന്തിന് അശ്വിന്‍ പോലും വന്നിരുന്നെങ്കില്‍ കളിയുടെ ഫലം മറ്റൊന്നാകുമായിരുന്നു എന്നാണ് ആരാധകരുടെ വാദം. ഈ വീഴ്ച രാജസ്ഥാന്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്.
സമീപകാലത്ത് ഏറ്റവും മോശം ഫോമിലുള്ള താരങ്ങളാണ് ദേവ്ദത്ത് പടിക്കലും റിയാന്‍ പരാഗും. ഇരുവര്‍ക്കും രാജസ്ഥാന് വേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. എന്നിട്ടും തുടര്‍ച്ചയായി രണ്ട് പേര്‍ക്കും അവസരങ്ങള്‍ ലഭിക്കുന്നു. ട്വന്റി 20 ഫോര്‍മാറ്റില്‍ കാമിയോ ഇന്നിങ്സുകള്‍ കളിക്കാന്‍ പോലും കഴിവുള്ള ജേസണ്‍ ഹോള്‍ഡര്‍ ഇന്നലെ ബാറ്റ് ചെയ്യാന്‍ ഇറങ്ങുക പോലും ചെയ്തില്ല. ഇതെല്ലാം രാജസ്ഥാന്റെ വീഴ്ചകളാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. പ്ലേയിങ് ഇലവന്‍ തിരഞ്ഞെടുക്കുന്നതിലും ബാറ്റിങ് ഓര്‍ഡര്‍ തീരുമാനിക്കുന്നതിലും സഞ്ജുവിന് യാതൊരു റോളും ഇല്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.