ഇന്ത്യൻ ടീം ഭാവി നായകനെ കാണുന്നത് ഹാർദ്ദിക്കിലും സഞ്ജുവിലും, സഞ്ജു നയിക്കുന്ന എ ടീമിൽ ഐപിഎല്ലിലെ സൂപ്പർ താരങ്ങൾ

Webdunia
ശനി, 17 സെപ്‌റ്റംബര്‍ 2022 (11:16 IST)
ചെന്നൈയിൽ നടക്കുന്ന ന്യൂസിലൻഡ് എയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ എ ടീമിനെ നയിക്കുക മലയാളി താരം സഞ്ജു സാംസൺ. വരാനിരിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടെങ്കിലും ഭാവിയിൽ നിർണായകമായ റോൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന താരമായാണ് സഞ്ജുവിനെ ഇന്ത്യൻ സെലക്ടർമാർ കാണുന്നത് എന്നതിൻ്റെ സൂചനയാണ് ഐപിഎല്ലിലെ പ്രമുഖ താരങ്ങളും കുൽദീപ് യാദവ് അടക്കമുള്ള സീനിയർ താരങ്ങളുമുള്ള ടീമിനെ നയിക്കാനുള്ള ചുമതല സഞ്ജുവിനെ ഏൽപ്പിച്ചതിൽ നിന്നും വ്യക്തമാകുന്നത്.
 
വരാനിരിക്കുന്ന ഓസീസ്,ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ ടി20 പരമ്പരകൾ, ടി20 ലോകകപ്പ് ടീമുകളിൽ നിന്ന് സഞ്ജു നേരത്തെ ഒഴിവാക്കപ്പെട്ടിരുന്നു. അതേസമയം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു ഉൾപ്പെട്ടേക്കുമെന്നാണ് സൂചന. ടി20 താരമായാണ് ഇന്ത്യൻ ടീമിൽ പ്രവേശിച്ചതെങ്കിലും ബിസിസിഐ സഞ്ജുവിൽ ഒരു ഏകദിന താരത്തെയാണ് കാണുന്നത് എന്ന സൂചനയാണ് ഏകദിനമത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിൻ്റെ ക്യാപ്റ്റൻ ചുമതല.
 
ഏകദിനത്തിൽ ഇന്ത്യൻ ജേഴ്സിയിൽ മികച്ച റെക്കോർഡാണ് താരത്തിനുള്ളത്. ഏകദിനത്തിൽ തൻ്റെ മികവ് തുടരാനായാൽ ടി20 ലോകകപ്പിലെ സ്ഥാനനഷ്ടം 2023ൽ നടക്കുന്ന ഏകദിന ലോകകപ്പിലൂടെ സഞ്ജുവിന് പരിഹരിക്കാൻ സാധിക്കും. പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്ക്വാദ്, കെ എസ് ഭരത്, രാഹുൽ ത്രിപാഠി,കുൽദീപ് യാദവ്,രാഹുൽ ചാഹർ,കുൽദീപ് യാദവ്,ഉമ്രാൻ മാലി,തിലക് വർമ,ഷഹ്ബാസ് അഹമ്മദ് എന്നിങ്ങനെ മികവ് തെളിയിച്ച താരങ്ങളെ നയിക്കാനുള്ള ചുമതലയാണ് സഞ്ജുവിന് ലഭിച്ചിരിക്കുന്നത്.
 
രോഹിത് ശർമ,വിരാട് കോലി എന്നീ താരങ്ങൾ അധികം വൈകാതെ തങ്ങളുടെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാൻ സാധ്യത മുന്നിൽ നിൽക്കെ പുതിയ ക്യാപ്റ്റൻസി ഓപ്ഷനുകളാണ് ബിസിസിഐ തിരയുന്നത്. കെ എൽ രാഹുലിന് പുറമെ ഹാർദ്ദിക് പാണ്ഡ്യ, സഞ്ജു സാംസൺ എന്നീ പേരുകളാണ് ബിസിസിഐയുടെ റഡാറിലുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത് ഗംഭീർ ആവശ്യപ്പെട്ട പിച്ച്, ഈഡൻ ഗാർഡൻസ് തോൽവിയിൽ പ്രതികരിച്ച് ഗാംഗുലി

ജഡേജയും സാം കറനും എത്തിയതോടെ കൂടുതൽ സന്തുലിതമായി ആർആർ, താരലേലത്തിൽ കൈയ്യിലുള്ളത് 16.05 കോടി

IPL 2026: സൂപ്പർ താരങ്ങളെ കൈവിട്ട് ടീമുകൾ, താരലേലത്തിൽ റസൽ മുതൽ മില്ലർ വരെ

ഇത് ഗംഭീർ, ടെസ്റ്റിൽ ഇന്ത്യയെ നാണം കെടുത്തുന്നത് ഹോബി, അവസാനം ദക്ഷിണാഫ്രിക്കയ്ക്കെതിരെയും തോൽവി

India vs South Africa First Test: കുഴിച്ച കുഴിയിൽ ഇന്ത്യ വീണു, ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടെസ്റ്റിൽ നാണംകെട്ട തോൽവി

അടുത്ത ലേഖനം
Show comments