Webdunia - Bharat's app for daily news and videos

Install App

'നിര്‍ഭാഗ്യങ്ങളുടെ' തോഴനാകുമോ മലയാളത്തിന്റെ സഞ്ജു; ഈ ടീമില്‍ എവിടെയാണ് ഇടം?

Webdunia
ചൊവ്വ, 20 ജൂലൈ 2021 (20:44 IST)
മലയാളി താരം സഞ്ജു സാംസണ്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും പുറത്ത് തന്നെയാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായോ നാലാം നമ്പര്‍ ബാറ്റ്‌സ്മാനായോ സഞ്ജു പരിഗണിക്കപ്പെടുന്നില്ല. അത്രയേറെ വാശിയേറിയ പോരാട്ടമാണ് പ്രതിഭാധാരാളിത്തമുള്ള ഇന്ത്യന്‍ ടീമില്‍ നടക്കുന്നത്. 
 
റിഷഭ് പന്ത് മൂന്ന് ഫോര്‍മാറ്റിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍ എന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയതോടെയാണ് സഞ്ജുവിന്റെ നിര്‍ഭാഗ്യം തുടങ്ങുന്നത്. ധോണിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് റിഷഭ് പന്തിലൂടെ ഇന്ത്യ ഉത്തരം കണ്ടെത്തി. വിക്കറ്റിനു പിന്നില്‍ ധോണിയെ പോലെ കൂളായി നിലയുറപ്പിക്കാനുള്ള കരുത്തും ബാറ്റിങ്ങിലെ അപ്രവചനീയ പ്രകടനങ്ങളും പന്തിനെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാക്കുകയായിരുന്നു. 
 
രണ്ടാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍ എന്ന സ്ഥാനത്തിനു അനുയോജ്യനാണെന്ന് തെളിയിക്കുകയായിരുന്നു സഞ്ജുവിന്റെ അടുത്ത വെല്ലുവിളി. പരിമിത ഓവര്‍ ക്രിക്കറ്റില്‍ നല്ല തഴക്കം വന്ന താരമാണ് സഞ്ജു. ഐപിഎല്ലിലെ സഞ്ജുവിന്റെ പ്രകടനം ഏറെ പ്രശംസനീയവുമായിരുന്നു. എന്നാല്‍, ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് ഏഴ് തവണ വിളി ലഭിച്ച സഞ്ജുവിന് ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് പോലും സംഭാവന ചെയ്യാന്‍ സാധിക്കാതെ വന്നത് തിരിച്ചടിയായി. ഇതുവരെ ഏഴ് ടി 20 മത്സരങ്ങളിലാണ് സഞ്ജു ഇന്ത്യയ്ക്കായി കളിച്ചത്. ഏഴ് കളികളില്‍ നിന്ന് സഞ്ജുവിന്റെ സമ്പാദ്യം 83 റണ്‍സാണ്. ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആകട്ടെ 23 റണ്‍സും ! സഞ്ജുവിന്റെ ബാറ്റിങ് ശൈലി ടി 20 ക്ക് ഏറെ അനുയോജ്യമാണ്. എന്നാല്‍, അതിനനുസരിച്ച് ഒരു ഇന്നിങ്‌സ് പടുത്തുയര്‍ത്തുകയെന്ന വെല്ലുവിളിയാണ് സഞ്ജു ഇപ്പോള്‍ നേരിടുന്നത്. ടി 20 യില്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കെ.എല്‍.രാഹുല്‍ കഴിവ് തെളിയിച്ചതും സഞ്ജുവിന് തിരിച്ചടിയായി. 
 
ഇഷാന്‍ കിഷന്റെ ഉദയത്തോടെ സഞ്ജുവിന്റെ ഭാവി കൂടുതല്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ട്വന്റി 20 ഫോര്‍മാറ്റിലെ രാജ്യാന്തര മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരെ അര്‍ധ സെഞ്ചുറിയും മാന്‍ ഫ് ദ് മാച്ച് പുരസ്‌കാരവും ! ഏകദിന അരങ്ങേറ്റത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ അതിവേഗ അര്‍ധ സെഞ്ചുറി ! ലഭിച്ച അവസരങ്ങള്‍ കൃത്യമായി പ്രയോജനപ്പെടുത്തി മുന്നേറുകയാണ് 25-കാരന്‍ ഇഷാന്‍ കിഷന്‍. ഇന്ത്യയ്ക്കായി രണ്ട് ഏകദിന മത്സരങ്ങള്‍ കളിച്ച ഇഷാന്‍ ഒരു അര്‍ധ സെഞ്ചുറി അടക്കം 60 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് ടി 20 മത്സരങ്ങളില്‍ നിന്നായും 60 റണ്‍സ് തന്നെയാണ് ഇഷാന്‍ കിഷന്റെ സംഭാവന. സഞ്ജു ഏഴ് രാജ്യാന്തര മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഇഷാന്‍ ടി 20, ഏകദിന ഫോര്‍മാറ്റുകളിലായി നാല് കളികള്‍ മാത്രമാണ് കളിച്ചത്. ഇതില്‍ തന്നെ രണ്ട് അര്‍ധ സെഞ്ചുറികളും ! കണക്കുകളുടെ കളിയില്‍ സഞ്ജു പിന്നിലേക്ക് തള്ളപ്പെടുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. 
 
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ അല്ലാതെ സഞ്ജുവിനെ പരിഗണിക്കാന്‍ സാധ്യതയുള്ള നാലാം നമ്പര്‍ ബാറ്റ്‌സ്മാനായാണ്. അവിടെയും പ്രതിസന്ധി ഏറെയാണ്. സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ തുടങ്ങിയ താരങ്ങള്‍ ഇതിനോടകം നാലാം നമ്പറിലേക്ക് പരിഗണിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹാവു അവൻ ഇല്ലല്ലോ, ഇതിലും വലിയ ആശ്വാസമില്ല: ജോഷ് ഹേസൽവുഡ്

Rishab pant vs Nathan lyon: 2018ൽ പന്തിനെ പുറത്താക്കിയത് 4 തവണ, പിന്നീട് ആ മാജിക് ആവർത്തിക്കാൻ ലിയോണിനായില്ല, ഇത്തവണ കളി മാറുമോ?

Virat Kohli vs Pat Cummins: 'ക്ഷമ വേണം, ഇല്ലേല്‍ പണി ഉറപ്പ്'; കമ്മിന്‍സ് 'ഭീഷണി' മറികടക്കാന്‍ കോലിക്ക് കഴിയുമോ?

ടി20 റാങ്കിംഗിൽ സൂര്യയെ കടത്തിവെട്ടി തിലക് വർമ, ടോപ് ടെന്നിലെത്താൻ സഞ്ജു ഇനിയും കാത്തിരിക്കണം

പ്രതിഫലമായിരിക്കും പന്ത് ഡല്‍ഹി വിടാന്‍ കാരണമെന്ന് ഗവാസ്‌കര്‍, പണമൊരു വിഷയമല്ലെന്ന് പന്തിന്റെ മറുപടി, പന്തിന്റെ പഴയ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വെറുതെയല്ല

അടുത്ത ലേഖനം
Show comments