Webdunia - Bharat's app for daily news and videos

Install App

ആ സ്വപ്നം ഇപ്പോഴും ബാക്കി, പക്ഷെ കാത്തിരിയ്ക്കാൻ തയ്യാറാണ്: മനസുതുറന്ന് സഞ്ജു

Webdunia
വ്യാഴം, 7 ജനുവരി 2021 (12:27 IST)
ഇന്ത്യയ്ക്കായി ടെസ്റ്റ് കളിയ്ക്കുക എന്ന ആഗ്രഹം തനിയ്ക്ക് ഇതുവരെ നിറവേറ്റാൻ കഴിഞ്ഞില്ല എന്ന് മലയാളികളുടെ പ്രിയ താരം സഞ്ജു സാംസൺ. ടെസ്റ്റ് കളിയ്ക്കനായാൽ മാത്രമേ ഒരു സമ്പൂർണ ക്രിക്കറ്റ് താരം ആകു എന്നും ആ നേട്ടം കൈവരിയ്ക്കാൻ കാത്തിരിയ്ക്കാൻ തയ്യാറാണെന്നും സഞ്ജു പറഞ്ഞു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കായി തയ്യാറെടുക്കുമ്പോഴാണ് ടെസ്റ്റ് എന്ന വലിയ ആഗ്രഹത്തെക്കുറിച്ച് സഞ്ജു മനസുതുറന്നത്.
 
'ടെസ്റ്റ് ക്രിക്കറ്റ് കളിച്ചെങ്കില്‍ മാത്രമേ ഒരു സമ്പൂര്‍ണ ക്രിക്കറ്റ് താരമെന്ന് പറയാനാകൂ. ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റ് ഫോര്‍മാറ്റില്‍ കളിക്കുകയെന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നമാണ്. ഒരു സമയം ഒരു സ്റ്റെപ്പ് വെയ്ക്കുന്നതാണ് നല്ലതെന്ന് എനിക്കറിയാം. അതുകൊണ്ട് ടെസ്റ്റ് കളിക്കാന്‍  ഇനിയും കാത്തിരിയ്ക്കാൻ ഞാൻ തയ്യാറാണ്. ഏത് ഫോർമാറ്റിലായാലും പരമാവധി റൺസ് എടുക്കുക എന്നതാണ് എന്റെ ലക്ഷ്യം. ബാറ്റിങ്ങിന് തന്നെയാണ് പ്രാധാന്യം നൽകുന്നത്.
 
വിക്കറ്റ് കീപ്പറായും, ഫീൽഡർ മാത്രമായും ഞാൻ കളിച്ചിട്ടുണ്ട്. ഒരു ക്രിക്കറ്റർ എന്ന നിലയിൽ എല്ലാ മേഖലകളിലും ശോഭിയ്ക്കാൻ ഇതെന്നെ സഹായിച്ചിട്ടുണ്ട്. ടീമിൽ ഏത് ഉത്തരവാദിത്വം ഏറ്റെടുക്കാനും തയ്യാറാണ്. ക്രിക്കറ്റ് എന്നത് ഏറെ രസകരമായ ഒരു ഗെയിമാണ് ഉദ്ദേശിയ്ക്കുന്ന ഫലം എപ്പോൾ ലഭിച്ചുതുടങ്ങുമെന്നത് ഒരിയ്ക്കലും മുൻ‌കൂട്ടി പ്രവചിയ്ക്കാനാകില്ല. സഞ്ജു പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments