ഓപ്പണിങ്ങിൽ സ്ഥാനമില്ല, മധ്യനിരയിലെ സ്ഥാനം ഉറപ്പിക്കാൻ മികച്ച പ്രകടനം വേണം, ലോകകപ്പ് ടീമിൽ സ്ഥാനം പിടിക്കാൻ സഞ്ജുവിന് മുന്നിൽ വലിയ കടമ്പ
ശുഭ്മാന്‍ ഗില്‍ ഉപനായകനായി ടീമിലെത്തിയതോടെ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിലും ഓപ്പണിങ്ങില്‍ സഞ്ജുവിന് ഇടമില്ലെന്ന് വ്യക്തമായിരിക്കുകയാണ്.
യുഎഇയില്‍ നടക്കുന്ന ഏഷ്യാകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിക്കുമോ എന്നത് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വലിയ ചോദ്യചിഹ്നമായിരുന്നു. എന്നാല്‍ മത്സരം തുടങ്ങുമ്പോള്‍ സഞ്ജുവിന് ടീമില്‍ സ്ഥാനം പിടിക്കാനയതോടെ ആ ആശങ്കകള്‍ക്ക് അറുതിയായി. ദുര്‍ബലരായ യുഎഇക്കെതിരായ മത്സരത്തില്‍ ഇന്ത്യ അനായാസമായ വിജയം സ്വന്തമാക്കിയപ്പോള്‍ സഞ്ജുവിന് ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല. മത്സരത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ അഞ്ചാമതായാണ് സഞ്ജു ഇറങ്ങാനിരുന്നത്.
ശുഭ്മാന്‍ ഗില്‍ ഉപനായകനായി ടീമിലെത്തിയതോടെ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിലും ഓപ്പണിങ്ങില്‍ സഞ്ജുവിന് ഇടമില്ലെന്ന് വ്യക്തമായിരിക്കുകയാണ്. മധ്യനിരയില്‍ അഞ്ചാമതോ ആറാമതോ മാത്രമായാകും സഞ്ജുവിന് മുന്നില്‍ അവസരമൊരുങ്ങുക. അതിനാല്‍ തന്നെ അടുത്ത ടി20 ലോകകപ്പില്‍ സ്ഥാനമുറപ്പിക്കാന്‍ സഞ്ജുവിന് മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെ മതിയാകു. നിലവില്‍ ഓപ്പണറായി 34.75 ശരാശരിയും 182 സ്‌ട്രൈക്ക് റേറ്റുമാണ് സഞ്ജുവിനുള്ളത്. മൂന്നാം സ്ഥാനത്ത് 38.6 എന്ന മികച്ച ശരാശരിയും സഞ്ജുവിനുണ്ട്. എന്നാല്‍ നാലാം നമ്പറിലെത്തുമ്പോള്‍ ഇത് 19.3 ആയും അഞ്ചാം നമ്പറില്‍ 11.3 ആയും ചുരുങ്ങുന്നുണ്ട്. ഈ കണക്കുകളില്‍ നിന്ന് മധ്യനിരയില്‍ സ്ഥാനം ഉറപ്പിക്കുക സഞ്ജുവിന് പ്രയാസമാകും എന്ന സൂചനയാണ് ലഭിക്കുന്നത്.
എന്നാല്‍ മുന്‍നിരയില്‍ സ്ഥാനമില്ലെന്ന് ഉറപ്പായതോടെ അടുത്ത ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ മധ്യനിരയില്‍ സഞ്ജുവിന് മികച്ച പ്രകടനം തന്നെ വരുന്ന മത്സരങ്ങളില്‍ നടത്തേണ്ടി വരും. അല്ലാത്ത പക്ഷം സഞ്ജുവിന്റെ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടും. ഇതോടെ സഞ്ജുവിന് മുകളില്‍ ജിതേഷ് ശര്‍മയ്ക്കാകും മധ്യനിരയില്‍ കൂടുതല്‍ അവസരങ്ങള്‍ വരിക.