Select Your Language

Notifications

webdunia
webdunia
webdunia
webdunia

തകർത്തടിച്ച് സഞ്ജു, ഐപിഎല്ലിൽ 3000 റൺസ് നേട്ടം പിന്നിട്ടു, ഇരട്ടി മധുരമായി ഓറഞ്ച് ക്യാപും

തകർത്തടിച്ച് സഞ്ജു, ഐപിഎല്ലിൽ 3000 റൺസ് നേട്ടം പിന്നിട്ടു, ഇരട്ടി മധുരമായി ഓറഞ്ച് ക്യാപും
, തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (21:18 IST)
ഐപിഎൽ രണ്ടാം പാദത്തിൽ ഹൈദരാബാദിനെതിരായ മത്സരത്തിൽ നിർണായക നേട്ടങ്ങൾ കുറിച്ച് മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ 57 പന്തിൽ 3 സിക്‌സറിന്റെയും 7 ബൗണ്ടറികളുടെയും സഹായത്തോടെ 82 റൺസെടുത്ത രാജസ്ഥാൻ നായകൻ ടീമിനെ മികച്ച രീതിയിലെത്തിച്ച ശേഷമാണ് പുറത്തായത്.
 
മത്സരം തുടങ്ങി രണ്ടാം ഓവറിൽ തന്നെ ഓപ്പണർ എവിൻ ലൂയിസിനെ നഷ്ടപ്പെട്ട രാജസ്ഥാന്റെ തുടക്കം പതുക്കെയായിരുന്നു. 50 പിന്നിട്ട ശേഷം കൂറ്റൻ അടികളുമായി കളം നിറഞ്ഞ സഞ്ജു സാംസണാണ് രാജസ്ഥാന്റെ 164 റൺസിലേക്കെത്തിച്ചത്. രാജസ്ഥാന് വേണ്ടി യശ്വസി ജെയ്‌സ്‌വാൾ 36ഉം മഹിപാൽ ലോംറൊർ 29 റൺസും നേടി.
 
അതേസമയം ഇന്നത്തെ മികച്ച പ്രകടനത്തോടെ ഐപിഎൽ 2021ലെ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ സ‌ഞ്ജുവിനായി. 10 ഇന്നിങ്സുകളിൽ നിന്ന് 54.12 ശരാശരിയിൽ 433 റൺസോടെയാണ് ഓറഞ്ച് ക്യാപ് സഞ്ജു സ്വന്തമാക്കിയത്. 10 ഇന്നിങ്സുകളിൽ നിന്ന് 430 റൺസുകളുമായി ഡൽഹിയുടെ ശിഖർ ധവാനാണ് പട്ടികയിൽ രണ്ടാമത്.
 
അതേസമയം ഐപിഎല്ലിൽ 3000 റൺസ് എന്ന നാഴികകല്ലും മത്സരത്തിൽ സഞ്ജു പിന്നിട്ടു. 117 ഐപിഎൽ മത്സരങ്ങളിൽ നിന്നാണ് സഞ്ജുവിന്റെ നേട്ടം. 117 മത്സരങ്ങളിൽ നിന്നും 29.87 ശരാശരിയിൽ 3017 റൺസാണ് സഞ്ജു നേടിയത്. 3 സെഞ്ചുറികളും 15 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 119 റൺസാണ് സഞ്ജുവിന്റെ ഹൈ‌സ്കോർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അസ്ഥിരത മാത്രമാണ് സഞ്ജുവിന്റെ പ്രശ്‌നം, രാജസ്ഥാനിൽ സഞ്ജുവിന്റെ സെഞ്ചുറിയോളം മനോഹരമായ മറ്റൊരു കാഴ്‌ച്ചയില്ല: പ്രശംസയുമായി സൂപ്പർതാരം