Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനിയും പന്തിനെ സഹിക്കാൻ വയ്യ, സഞ്ജുവിന് നറുക്ക് വീണു? - ദില്ലിയിൽ നിന്നും സന്തോഷ വാർത്ത !

ഇനിയും പന്തിനെ സഹിക്കാൻ വയ്യ, സഞ്ജുവിന് നറുക്ക് വീണു? - ദില്ലിയിൽ നിന്നും സന്തോഷ വാർത്ത !

ചിപ്പി പീലിപ്പോസ്

, ബുധന്‍, 6 നവം‌ബര്‍ 2019 (12:56 IST)
ബംഗ്ലാദേശിനെതിരായ ആദ്യ ടി20യിൽ മലയാളി താരം സഞ്ജു വി സാംസൺ ഇറങ്ങുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പ്രതീക്ഷയ്ക്ക് വിപരീതമായി സഞ്ജുവിനെ പുറത്തിരുത്തിയിട്ടാണ് രോഹിത് ശർമ നയിക്കുന്ന ടീം കളിക്കിറങ്ങിയത്. ഒടുവിൽ കീപ്പർ റിഷഭ് പന്തിന്റെ മണ്ടത്തരങ്ങളും മറ്റ് പിഴവുകളുടേയും ഫലമായി ടീം ഇന്ത്യ ബംഗ്ലാദേശിനു മുന്നിൽ അടിയറവ് പറയുകയായിരുന്നു. 
 
ബംഗ്ലാദേശിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്കായി സഞ്ജു കളിക്കാന്‍ സാദ്ധ്യതയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി സഞ്ജു സാംസണ് ഇക്കഴിഞ്ഞ രണ്ട് ദിവസം ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡ് പ്രത്യേക പരിശീലനം നല്‍കി. ഇതാണ് സഞ്ജുവിനെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നത്.
 
ബാറ്റിംഗിലും കീപ്പിംഗിലുമെല്ലാം ഗംഭീര പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുന്ന സഞ്‌ജു ടീമിൽ ഉള്ളപ്പോൾ എന്തിനാണ് പന്തിനെ വീണ്ടും സഹിക്കുന്നതെന്ന ചോദ്യമുയരുമ്പോഴാണ് സഞ്ജുവിനു അവസരം കൊടുത്താലോ എന്ന തീരുമാനത്തിലേക്ക് ടീം എത്തുന്നത്. പന്തിന്‍റെ പിഴവുകളാണ് ബംഗ്ലാദേശിനെതിരായ ആദ്യ ടന്‍റി 20 ഇന്ത്യ തോല്‍ക്കാന്‍ കാരണമെന്നും ആരോപണങ്ങളുയർന്നിരുന്നു. 
 
ഈ സാഹചര്യത്തിൽ രണ്ടാം ടി20യിൽ സഞ്ജുവിനെ പരീക്ഷിക്കാമെന്നാണ് പുതിയ തീരുമാനം. സഞ്ജുവാണോ പന്താണോ കേമമെന്ന് രണ്ടാം മത്സരത്തിൽ വ്യക്തമാകും. അതനുസരിച്ച് മൂന്നാം ടി20യിൽ ആരെ പരിഗണിക്കണമെന്ന് തീരുമാനിക്കാം എന്ന ധാരണയിലാണത്രേ രോഹിതും രവി ശാസ്ത്രിയും. 
 
അതേസമയം മത്സരം നടക്കുന്ന രാജ്‌കോട്ടില്‍ കനത്ത മഴയായിരിക്കുമെന്ന കാലാവസ്ഥ റിപ്പോര്‍ട്ട് ആരാധകര്‍ക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. ‘മഹ ചുഴലിക്കാറ്റ്’ ഭീഷണിയാണ് ആശങ്ക സൃഷ്ടിക്കുന്നത്. മത്സരം മഴ മുടക്കിയാല്‍ ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും. നാഗ്പൂരില്‍ നടക്കുന്ന അവസാന ടി20 ഇതോടെ രോഹിത്തിനും സംഘത്തിനും കടുത്ത പരീക്ഷയാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏകദിനത്തിൽ അടിമുടി മാറ്റം; നിർദ്ദേശങ്ങളുമായി മാസ്റ്റർ ബ്ലാസ്റ്റർ