Webdunia - Bharat's app for daily news and videos

Install App

നിരാശപ്പെടുത്തിയിട്ടും സഞ്ജു എലൈറ്റ് പട്ടികയിൽ, വിൻഡീസിനെതിരെ പിന്നിട്ടത് നാഴികകല്ല്

Webdunia
തിങ്കള്‍, 14 ഓഗസ്റ്റ് 2023 (09:28 IST)
വെസ്റ്റിന്‍ഡീസിനെതിരായ അവസാന ടി20 മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ടി20 ക്രിക്കറ്റിലെ നാഴികകല്ല് പിന്നിട്ട് സഞ്ജു സാംസണ്‍. പരമ്പരയിലെ അവസാന ടി20 മത്സരത്തില്‍ വെറും 13 റണ്‍സാണ് സഞ്ജു നേടിയത്. എന്നാല്‍ ഇതിനിടെ ടി20 ഫോര്‍മാറ്റില്‍ 6,000 റണ്‍സ് തികയ്ക്കാന്‍ സഞ്ജുവിനായി. പരമ്പര തുടങ്ങുമ്പോള്‍ ഈ നേട്ടം പിന്നിടാന്‍ 21 റണ്‍സായിരുന്നു സഞ്ജുവിന് വേണ്ടിയിരുന്നത്. എന്നാല്‍ 3 ഇന്നിങ്ങ്‌സുകള്‍ കൊണ്ടാണ് സഞ്ജു ഈ നേട്ടത്തിലെത്തിയത്.
 
വിരാട് കോലിയാണ് ടി20 ക്രിക്കറ്റില്‍ 6,000 റണ്‍സ് പിന്നിട്ട ആദ്യ ഇന്ത്യന്‍ താരം. 374 ടി20 മത്സരങ്ങളില്‍ നിന്നും 11,965 റണ്‍സ് കോലിയുടെ പേരിലുണ്ട്. 423 ടി20 മത്സരങ്ങളില്‍ നിന്നും 11,035 റണ്‍സുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് പട്ടികയില്‍ രണ്ടാമത്. ശിഖര്‍ ധവാന്‍(9645), സുരേഷ് റെയ്‌ന(8654),റോബിന്‍ ഉത്തപ്പ(7272),എം എസ് ധോനി(7271), ദിനേഷ് കാര്‍ത്തിക്(7081),കെ എല്‍ രാഹുല്‍(7066),മനീഷ് പാണ്ഡെ(6810ബ,സൂര്യകുമാര്‍ യാദവ്(6503),ഗൗതം ഗംഭീര്‍(6402),അമ്പാട്ടി റായിഡു(6028) എന്നിവരാണ് ഈ നാഴികകല്ല് പിന്നിട്ട മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്ക് ഒരൊറ്റ പ്ലാനെ ഉള്ളു, ബുമ്രയെ തകർക്കുക, കപ്പടിക്കുക

19 തികയാത്ത പയ്യന് മുന്നിൽ ബംഗ്ലാദേശ് കടുവകൾ തീർന്നു, 11 റൺസിനിടെ വീണത് 7 വിക്കറ്റുകൾ!

ഇത് ഇനം വേറെയാണ്, വെടിക്കെട്ട് ഇരട്ടസെഞ്ചുറിയുമായി ശ്രേയസ് അയ്യർ, 228 പന്തിൽ അടിച്ചുകൂട്ടിയത് 233 റൺസ്

പരിക്കൊഴിയുന്നില്ല, നെയ്മർ ഇനിയും 3 മാസം പുറത്തിരിക്കണം

Sanju Samson: സഞ്ജുവിന് ആ പ്രശ്നം ഇപ്പോഴുമുണ്ട്, അവനെ വിശ്വസിക്കാനാവില്ല: അനിൽ കുംബ്ലെ

അടുത്ത ലേഖനം
Show comments