Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രൻഡൻ കിംഗും പുരാനും ചേർന്ന് അടിച്ചിട്ടു, വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക് നഷ്ടം

ബ്രൻഡൻ കിംഗും പുരാനും ചേർന്ന് അടിച്ചിട്ടു, വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക് നഷ്ടം
, തിങ്കള്‍, 14 ഓഗസ്റ്റ് 2023 (09:05 IST)
വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നിർണായകമായ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് 8 വിക്കറ്റിൻ്റെ കൂറ്റൻ തോൽവി. നിശ്ചിത ഓവറിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് നേടിയത്. മറ്റ് ബാറ്റർമാരെല്ലാം പരാജയപ്പെട്ടപ്പോൾ 45 പന്തിൽ 61 റൺസെടുത്ത സൂര്യകുമാർ യാദവ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് 18 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
 
55 പന്തില്‍ നിന്നും 85 റണ്‍സുമായി പുറത്താകാതെ നിന്ന് ബ്രന്‍ഡന്‍ കിംഗാണ് വെസ്റ്റിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ പരമ്പര 3-2ന് വെസ്റ്റിന്‍ഡീസ് സ്വന്തമാക്കി. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ കെയ്ല്‍ മില്ലേഴ്‌സിനെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ കിംഗ് നിക്കോളാസ് സഖ്യം കൂട്ടിചേര്‍ത്ത 107 റണ്‍സിന്റെ സഖ്യമാണ് വെസ്റ്റിന്‍ഡീസിനെ ശക്തമായ നിലയിലെത്തിച്ചത്. നിക്കോളാസ് പുരാന്‍ 35 പന്തില്‍ നിന്നും 47 റണ്‍സെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏഷ്യാകപ്പ് ടീമില്‍ ഇടം പിടിച്ചില്ലെങ്കില്‍ ലോകകപ്പ് ടീമില്‍ നിന്നും രാഹുലും ശ്രേയസ് അയ്യരും പുറത്ത്, പകരം സഞ്ജു ടീമില്‍?