Publish Date: Sat, 19 Feb 2022 (17:00 IST)
Updated Date: Sat, 19 Feb 2022 (17:04 IST)
മലയാളി താരം സഞ്ജു സാംസണ്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ സ്‌ക്വാഡില്‍. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിലാണ് സഞ്ജു സ്ഥാനം പിടിച്ചത്. റിഷഭ് പന്തിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പറായാണ് ഇത്തവണ സഞ്ജുവിന്റെ സ്ഥാനം. ഇഷാന്‍ കിഷനും ടീമിലുണ്ട്.
ട്വന്റി 20 സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, ആവേഷ് ഖാന്‍