Webdunia - Bharat's app for daily news and videos

Install App

Sanju Samson: കണക്കുകള്‍ പറയും സഞ്ജു ആരെന്ന് ! ബിസിസിഐ കാണിക്കുന്നത് നെറികേട്

ഏകദിന ഫോര്‍മാറ്റില്‍ 12 ഇന്നിങ്സുകളില്‍ നിന്ന് 55.71 ശരാശരിയില്‍ 390 റണ്‍സ് നേടാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്

Webdunia
ബുധന്‍, 6 സെപ്‌റ്റംബര്‍ 2023 (12:28 IST)
Sanju Samson: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ പുറത്താക്കിയതിനെതിരെ ആരാധകര്‍. സഞ്ജു ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ച് മറ്റേതെങ്കിലും ടീമിനായി കളിക്കുന്നതാണ് നല്ലതെന്ന് ആരാധകര്‍ പറയുന്നു. കണക്കുകള്‍ പരിശോധിച്ചാല്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരേക്കാള്‍ ഏകദിന ലോകകപ്പ് കളിക്കാന്‍ സഞ്ജുവിന് അര്‍ഹതയുണ്ടെന്നാണ് ആരാധകരുടെ വാദം. മലയാളി താരമായതുകൊണ്ട് മാത്രമാണ് സഞ്ജുവിനെ ബിസിസിഐ അകറ്റി നിര്‍ത്തുന്നതെന്നും ആരാധകര്‍ പറയുന്നു. 
 
ഏകദിന ഫോര്‍മാറ്റില്‍ 12 ഇന്നിങ്സുകളില്‍ നിന്ന് 55.71 ശരാശരിയില്‍ 390 റണ്‍സ് നേടാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. അഞ്ച് കളികളില്‍ പുറത്താകാതെ നിന്നു. 104 ആണ് സ്ട്രൈക്ക് റേറ്റ്. ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിച്ച മറ്റ് താരങ്ങളുടെ ഏകദിനത്തിലെ പ്രകടനങ്ങള്‍ നോക്കിയാല്‍ പലരും സഞ്ജുവിനേക്കാള്‍ താഴെയാണ്. 
 
24 ഏകദിന ഇന്നിങ്സുകളില്‍ നിന്ന് 24.33 ശരാശരിയില്‍ 511 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയിരിക്കുന്നത്. സ്ട്രൈക്ക് റേര്റ് 101.39 ആണ്. ശരാശരിയിലും സ്ട്രൈക്ക് റേറ്റിലും സഞ്ജുവിനേക്കാള്‍ പിന്നിലാണ് സൂര്യകുമാര്‍. ഇഷാന്‍ കിഷന്‍ ആകട്ടെ 17 ഇന്നിങ്സുകളില്‍ നിന്ന് 48.5 ശരാശരിയില്‍ 776 റണ്‍സ് നേടിയിട്ടുണ്ട്. സ്ട്രൈക്ക് റേറ്റ് 106.74 ആണ്. ഇഷാന്‍ കിഷനേക്കാള്‍ ശരാശരിയുള്ളത് സഞ്ജുവിനാണ്. ഏകദിനത്തില്‍ 52 ഇന്നിങ്സുകളില്‍ നിന്ന് 45.14 ശരാശരിയില്‍ 1986 റണ്‍സ് നേടിയ കെ.എല്‍.രാഹുലിന് സ്ട്രൈക്ക് റേറ്റ് വെറും 86.57 ആണ്. ഇവരൊക്കെ ലോകകപ്പ് ടീമില്‍ ഇടം പിടിച്ചപ്പോള്‍ ഇവരേക്കാള്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ സഞ്ജു പുറത്ത്. ഇത് അനീതിയാണെന്നാണ് ആരാധകരുടെ വിമര്‍ശനം. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും രോഹിത് ശർമ വിട്ട് നിന്നേക്കും

RCB vs CSK: ആർസിബി വേർഷൻ 2 വുമായി രജത് പാട്ടീധാർ, ചെന്നൈയെ വെല്ലുമോ ബെംഗളുരു

Shardul Thakur: ഐപിഎൽ കളിച്ചില്ലെങ്കിൽ കൗണ്ടി, അത്രയെ ഈ ഷാർദൂൽ കണ്ടിട്ടുള്ളു, ഇതാണ് ആറ്റിറ്റ്യൂഡ് എന്ന് ആരാധകർ

Chennai Super Kings vs Royal Challengers Bengaluru: രണ്ടാം ജയം തേടി ആര്‍സിബി ഇന്ന് ചെന്നൈയുടെ തട്ടകത്തില്‍

Shardul Thakur: താരലേലത്തില്‍ ആര്‍ക്കും വേണ്ടാത്തവന്റെ തലയില്‍ പര്‍പ്പിള്‍ ക്യാപ്പ്; ഇതാണ് യഥാര്‍ഥ തിരിച്ചുവരവ്

അടുത്ത ലേഖനം
Show comments