ന്യൂസിലൻഡിനെതിരായ ടി20,ഏകദിന ടീമുകൾ പ്രഖ്യാപിച്ചു: സഞ്ജു സാംസൺ ടീമിൽ, സീനിയർ താരങ്ങൾക്ക് വിശ്രമം
ടി20 ലോകകപ്പ് കഴിഞ്ഞയുടനെ നടക്കുന്ന പരമ്പരയായതിനാൽ ടീമിലെ സീനിയർ താരങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല.
ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ടി20 ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് കഴിഞ്ഞ് നവംബർ 18 മുതൽ 30 വരെ നടക്കുന്ന പര്യടനത്തിൽ 3 ഏകദിനങ്ങളും 3 ടി20 മത്സരങ്ങളുമാണുള്ളത്. ടി20 ലോകകപ്പ് കഴിഞ്ഞയുടനെ നടക്കുന്ന പരമ്പരയായതിനാൽ ടീമിലെ സീനിയർ താരങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല.
ഇന്ത്യയുടെ ടി20 ടീമിനെ ഹാർദ്ദിക് പാണ്ഡ്യയും ഏകദിന ടീമിനെ ശിഖർ ധവാനുമാണ് നയിക്കുക. അതേസമയം ബംഗ്ലദേശ് പര്യടനത്തിനുള്ള ഏകദിന ടീമിൽ സഞ്ജു കളിക്കില്ല. ഇന്ത്യയുടെ സീനിയർ താരങ്ങൾ ഉള്ളതിനാലാണിത്. പരിക്കിനെ തുടർന്ന് ലോകകപ്പ് നഷ്ടമായ രവീന്ദ്ര ജഡേജ ടീമിൽ തിരിച്ചെത്തി. കുൽദീപ് സെൻ,യഷ് ദയാൽ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.
ന്യൂസിലൻഡിനെതിരായ ടി20 ടീം: ഹാർദ്ദിക് പാണ്ഡ്യ(ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ),ശുഭ്മാൻ ഗിൽ,ഇഷാൻ കിഷൻ,ദീപക് ഹൂഡ,സൂര്യകുമാർ യാദവ്,ശ്രേയസ് അയ്യർ,സഞ്ജു സാംസൺ,വാഷിങ്ടൺ സുന്ദർ,യൂസ്വേന്ദ്ര ചാഹൽ,കുൽദീപ് യാദവ്,ആർഷദീപ് സിംഗ്,ഹർഷൽ പട്ടേൽ,മുഹമ്മദ് സിറാജ്,ഭുവനേശ്വർ കുമാർ,ഉമ്രാൻ മാലിക്
ഏകദിനത്തിനുള്ള ഇന്ത്യൻ ടീം. ശിഖർ ധവാൻ (ക്യാപ്റ്റൻ),റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ),ശുഭ്മാൻ ഗിൽ,ഇഷാൻ കിഷൻ,ദീപക് ഹൂഡ,സൂര്യകുമാർ യാദവ്,ശ്രേയസ് അയ്യർ,സഞ്ജു സാംസൺ,വാഷിങ്ടൺ സുന്ദർ,ഷാർദൂൽ ഠാക്കൂർ,ഷഹബാസ് അഹമ്മദ്,യൂസ്വേന്ദ്ര ചാഹൽ,കുൽദീപ് യാദവ്,ആർഷദീപ് സിംഗ്,ദീപക് ചാഹർ,കുൽദീപ് സിംഗ്,ഉമ്രാൻ മാലിക്