Sanju Samson: നോക്കൗട്ടില്‍ തോല്‍ക്കുന്നതുവരെ സഞ്ജുവിനെ കുറിച്ച് ആലോചിക്കില്ല; മലയാളി താരം ഇന്നും ബെഞ്ചില്‍ !
സൂപ്പര്‍ എട്ടിലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ശിവം ദുബെ അങ്ങേയറ്റം നിരാശപ്പെടുത്തിയതിനാല്‍ ഇത്തവണ സഞ്ജുവിന് അവസരം ലഭിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു
Sanju Samson: ബംഗ്ലാദേശിനെതിരായ സൂപ്പര്‍ 8 മത്സരത്തിലും മലയാളി താരം സഞ്ജു സാംസണ്‍ ബെഞ്ചില്‍. വിരാട് കോലി, രോഹിത് ശര്‍മ, ശിവം ദുബെ എന്നിവര്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും സഞ്ജുവിന് അവസരം കൊടുക്കാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും തയ്യാറാകുന്നില്ല. തുടര്‍ച്ചയായി അഞ്ചാം മത്സരത്തിലാണ് സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കാത്തത്.
സൂപ്പര്‍ എട്ടിലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ശിവം ദുബെ അങ്ങേയറ്റം നിരാശപ്പെടുത്തിയതിനാല്‍ ഇത്തവണ സഞ്ജുവിന് അവസരം ലഭിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കളിയിലെ പ്ലേയിങ് ഇലവനെ നിലനിര്‍ത്താന്‍ നായകന്‍ രോഹിത് ശര്‍മ തീരുമാനിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ അടുത്ത കളിയിലും സഞ്ജു ബെഞ്ചില്‍ തന്നെ ഇരിക്കേണ്ടി വരും. നോക്കൗട്ടില്‍ തോറ്റ ശേഷമായിരിക്കും സഞ്ജുവിനെ ഇലവനില്‍ ഉള്‍പ്പെടുത്താത്തത് തെറ്റായി പോയെന്ന് ടീം മാനേജ്‌മെന്റിനു തോന്നുകയെന്നും ആരാധകര്‍ പരിഹസിച്ചു.
ബംഗ്ലാദേശിനെതിരായ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ