Sanju Samson: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതലാണ് മത്സരം. ഡിഡി സ്പോര്‍ട്സിലും ജിയോ സിനിമ, ഫാന്‍കോഡ് എന്നിവയിലും മത്സരം തത്സമയം കാണാം. ആദ്യ ഏകദിനം ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0 ത്തിന് ലീഡ് ചെയ്യുകയാണ്.
ഒന്നാം ഏകദിനത്തില്‍ പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചേക്കും. കഴിഞ്ഞ കളിയില്‍ സഞ്ജുവിനെ ബെഞ്ചില്‍ ഇരുത്തിയതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍ ഇന്ത്യന്‍ താരങ്ങള്‍ അടക്കം ടീം സെലക്ഷനെതിരെ രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് സഞ്ജുവിന് അവസരം നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ റൊട്ടേഷന്‍ പോളിസി നടപ്പിലാക്കാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. അങ്ങനെ വന്നാല്‍ സൂര്യകുമാര്‍ യാദവിന് പകരമായിരിക്കും സഞ്ജു ടീമില്‍ ഇടം നേടുക.
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ജയ്ദേവ് ഉനദ്കട്ട്, ഉമ്രാന്‍ മാലിക്ക്