ശ്രീലങ്കന്‍ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരം ഇന്ന്. രാത്രി 7:30ന് നടക്കുന്ന മത്സരത്തില്‍ മലയാളി താരം സഞ്ജു സാസണും ടീമില്‍ ഉണ്ടാകുമെന്നാണ് സൂചന. ഏകദിന പരമ്പര കൂടി കളിക്കാനുള്ളതിനാല്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ ശുഭ്മാന്‍ ഗില്ലിന് ഇന്നത്തെ മത്സരത്തില്‍ കൂടി ടീം മാനേജ്മെന്റ് വിശ്രമം നല്‍കിയേക്കും. പരിക്ക് ആശങ്കകള്‍ ഒഴിവാക്കാന്‍ കൂടിയാണ് ഈ തീരുമാനം.
കഴിഞ്ഞ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് കളിച്ചിരുന്നെങ്കിലും ആദ്യ പന്തില്‍ തന്നെ പുറത്തായി മടങ്ങിയിരുന്നു. പരമ്പര ഇതിനകം തന്നെ ഇന്ത്യ സ്വന്തമാക്കിയതിനാല്‍ പരമ്പരയില്‍ അവസരം ലഭിക്കാത്ത താരങ്ങളെ കളിക്കാന്‍ ഇറക്കുന്നതും ഇന്ത്യ പരിഗണിച്ചേക്കും.