Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോനിയ്ക്ക് പോലുമില്ലാത്ത നേട്ടം. എലൈറ്റ് പട്ടികയിൽ ഇടം നേടി സഞ്ജു സാംസൺ

Sanju samson
സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ കളിയിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടതോടെ അപൂർവ നേട്ടം സ്വന്തമാക്കി സഞ്ജു സാംസൺ.സിംബാബ്‌വെയ്ക്കെതിരെ മാൻ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്.
 
1992 മുതൽ സിംബാബ്‌വെയ്ക്കെതിരെ 33 ഏകദിനമത്സരങ്ങളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇത്രയും മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഒരു വിക്കറ്റ് കീപ്പർക്കും സിംബാബ്‌വെയിൽ മാൻ ഓഫ് ദ മാച് പുരസ്കാരം ലഭിച്ചിട്ടില്ല. ഈ കുറവാണ് സഞ്ജു നികത്തിയത്. മത്സരത്തിൽ 43റൺസുമായി ടീമിൻ്റെ ടോപ്സ്കോററായ സഞ്ജു വിക്കറ്റിൻ്റെ പിന്നിൽ 3 ക്യാച്ചുകളുമായി തിളങ്ങിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"ചെണ്ടയല്ല, മെയ്ഡൻ ഓവർ കിങ്" പവർപ്ലേയിൽ റെക്കോർഡിട്ട് മുഹമ്മദ് സിറാജ്