Select Your Language

Notifications

webdunia
webdunia
webdunia
webdunia

"ചെണ്ടയല്ല, മെയ്ഡൻ ഓവർ കിങ്" പവർപ്ലേയിൽ റെക്കോർഡിട്ട് മുഹമ്മദ് സിറാജ്

maiden over
ഐപിഎല്ലിലും രാജ്യാന്തര ക്രിക്കറ്റിലും റൺസ് വിട്ടുനൽകുന്നതിൽ ഏറെ പഴിക്കേട്ടിരുന്ന താരമാണ് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. എന്നാൽ ഈ ചീത്തപേര് തിരുത്തിയെഴുതിയിക്കുകയാണ് താരം ഇപ്പോൾ. ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ മെയ്ഡൻ ഓവറുകൾ എറിഞ്ഞ താരമെന്ന നേട്ടമാണ് സിറാജ് തൻ്റെ പേരിൽ കുറിച്ചത്.
 
ഈ വർഷം പവർപ്ലേയിൽ 10 മെയ്ഡൻ ഓവറുകളാണ് സിറാജ് എറിഞ്ഞത്. 10 ഏകദിനത്തിൽ നിന്ന് 13 വിക്കറ്റാണ് സിറാജ് ഇതുവരെ വീഴ്ത്തിയത്. 4.82 ആണ് താരത്തിൻ്റെ എക്കോണമി. അതേസമയം ടി20യിൽ മോശം പ്രകടനമാണ് താരം നടത്തുന്നത്. 5 ടി20 മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റാണ് താരം ഈ വർഷം നേടിയത്. ഇക്കോണമി 10.45 ആണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൂഡയുണ്ടെങ്കിൽ ഇന്ത്യ തോൽക്കില്ല! തള്ളല്ല, കണക്കുകൾ ഇങ്ങനെ