Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson: ഒരു പത്ത് അവസരങ്ങള്‍ കൂടി കിട്ടിയാല്‍ ചിലപ്പോള്‍ നന്നാകും; സഞ്ജുവിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ, വിക്കറ്റ് വലിച്ചെറിയുന്നത് തുടരുന്നു !

വെസ്റ്റ് ഇന്‍ഡീസിലെ പിച്ചുകള്‍ സ്പിന്നിനെ പിന്തുണയ്ക്കുന്നതും അസാധാരണമായ രീതിയില്‍ ടേണിങ് ഉള്ളതുമാണ്

Sanju Samson not giving value to his wicket
, തിങ്കള്‍, 7 ഓഗസ്റ്റ് 2023 (08:53 IST)
Sanju Samson: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലും നിരാശപ്പെടുത്തിയ സഞ്ജു സാംസണെ വിമര്‍ശിച്ച് ആരാധകര്‍. സാഹചര്യം മനസിലാക്കി കളിക്കാന്‍ കഴിയാത്ത താരത്തെ ഇന്ത്യ ബെഞ്ചില്‍ ഇരുത്തുന്നതില്‍ അതിശയിക്കാന്‍ ഒന്നുമില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. തോന്നിയ പോലെ വിക്കറ്റ് വലിച്ചെറിയുന്നത് സഞ്ജു എന്ന് നിര്‍ത്തുന്നോ അപ്പോള്‍ മാത്രമേ താരത്തിന് ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ കഴിയൂ എന്നാണ് ആരാധകര്‍ പറയുന്നത്. ചിലപ്പോള്‍ ഒരു പത്ത് അവസരം കൂടി കൊടുത്താല്‍ സഞ്ജു നന്നായി കളിച്ചേക്കുമെന്നാണ് മലയാളി ആരാധകരുടെ അടക്കം പരിഹാസം. 
 
ഏഴ് പന്തില്‍ ഏഴ് റണ്‍സെടുത്താണ് വിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ സഞ്ജു പുറത്തായത്. അക്ഷരാര്‍ത്ഥത്തില്‍ അലസമായി വിക്കറ്റ് വലിച്ചെറിയുക തന്നെയായിരുന്നു സഞ്ജു. സ്‌കോര്‍ ബോര്‍ഡില്‍ 60 റണ്‍സ് ആകുമ്പോഴേക്കും ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളും നഷ്ടമായി. ആ സമയത്താണ് സഞ്ജു ക്രീസിലെത്തുന്നത്. പത്ത് ഓവറില്‍ കൂടുതല്‍ ഇനിയും ശേഷിക്കുന്നുണ്ടായിരുന്നു. ക്ഷമയോടെ കളിച്ച് ഇന്ത്യന്‍ ടോട്ടല്‍ മികച്ച നിലയിലേക്ക് എത്തിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമായിരുന്നു ആ സമയത്ത് സഞ്ജുവിന് ഉണ്ടായിരുന്നത്. എന്നാല്‍ അതിലൊന്നും ശ്രദ്ധ കൊടുക്കാതെ ക്രീസില്‍ നിന്ന് ഇറങ്ങി കളിക്കുകയായിരുന്നു താരം. സ്പിന്നര്‍ അക്കീല്‍ ഹുസൈനിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂറാന്‍ സഞ്ജുവിനെ സ്റ്റംപിങ്ങിലൂടെ പുറത്താക്കുകയായിരുന്നു. 
 
വെസ്റ്റ് ഇന്‍ഡീസിലെ പിച്ചുകള്‍ സ്പിന്നിനെ പിന്തുണയ്ക്കുന്നതും അസാധാരണമായ രീതിയില്‍ ടേണിങ് ഉള്ളതുമാണ്. ക്രീസിന് പുറത്തിറങ്ങി കളിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. ഇങ്ങനെയൊരു സാഹചര്യത്തിലാണ് സഞ്ജു മോശം ഷോട്ടിന് വേണ്ടി ശ്രമിച്ച് പുറത്താകുന്നത്. ക്ഷമയോടെ ക്രീസില്‍ നിലയുറപ്പിക്കാന്‍ സഞ്ജു ശ്രമിക്കുന്നില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. കുറച്ച് കൂടി നോക്കി കളിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആകാന്‍ വരെ സഞ്ജുവിന് സാധിക്കുമായിരുന്നു. അതിനുള്ള അവസരങ്ങളെല്ലാം സഞ്ജു നശിപ്പിച്ചു. ഈ മനോഭാവം തുടരുകയാണെങ്കില്‍ സഞ്ജു അധികകാലം ഇന്ത്യന്‍ ടീമില്‍ കാണില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs West Indies 2nd T20 Match: ലോകകപ്പിന് യോഗ്യത പോലും നേടാത്ത വെസ്റ്റ് ഇന്‍ഡീസിനോട് തുടര്‍ച്ചയായ രണ്ടാം തവണയും തോറ്റ് ഇന്ത്യ; ആരാധകര്‍ വന്‍ കലിപ്പില്‍