Sanju Samson: സഞ്ജു ടീമിലുണ്ടെന്നെയുള്ളു, പക്ഷേ പ്ലേയിംഗ് ഇലവനിലുണ്ടാവില്ല, കാരണം വ്യക്തമാക്കി അശ്വിൻ
ശുഭ്മാന്‍ ഗില്ലിനെ ഉപനായകനായി പ്രഖ്യാപിച്ചതിലൂടെ സഞ്ജുവിന്റെ ടീമിലെ സ്ഥാനം തന്നെ ഭീഷണിയിലായി മാറിയെന്ന് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡീയോയില്‍ അശ്വിന്‍ പറഞ്ഞു.
അടുത്തമാസം നടക്കുന്ന ഏഷ്യാകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിലെത്തിയെങ്കിലും ടൂര്‍ണമെന്റില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിക്കാന്‍ സാധ്യതയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ശുഭ്മാന്‍ ഗില്ലിനെ ഉപനായകനായി പ്രഖ്യാപിച്ചതിലൂടെ സഞ്ജുവിന്റെ ടീമിലെ സ്ഥാനം തന്നെ ഭീഷണിയിലായി മാറിയെന്ന് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡീയോയില്‍ അശ്വിന്‍ പറഞ്ഞു.
സഞ്ജുവിനെ ഓപ്പണറാക്കികൊണ്ട് ഗില്ലിനെ മൂന്നാം നമ്പറില്‍ ഇറക്കാന്‍ ഞാന്‍ സാധ്യത കാണുന്നില്ല. ആദ്യ നാലില്‍ കളിക്കാനായില്ലെങ്കില്‍ സഞ്ജുവിന് പകരം ജിതേഷിനെയാകും ഇന്ത്യ ഇറക്കുക. ഐപിഎല്ലില്‍ മികച്ച പ്രകടനമായിരുന്നു ജിതേഷ് നടത്തിയത്. ഗില്‍ ഉപനായകനായതോടെ എല്ലാ മത്സരവും താരം കളിക്കുമെന്ന് ഉറപ്പാണ്. ഇതോടെ സഞ്ജുവിന്റെ ഭാവിയാണ് തുലാസിലായത്. ടീമില്‍ യശ്വസി ജയ്‌സ്വാളും ശ്രേയസ് അയ്യരും ഇടം പിടിച്ചില്ല എന്നത് നിര്‍ഭാഗ്യകരമാണെന്നും അശിന്‍ പറഞ്ഞു.അടുത്തമാസം 9ന് തുടങ്ങുന്ന ടൂര്‍ണമെന്റില്‍ 10ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.