ഏഷ്യാകപ്പില്‍ സമ്മര്‍ദ്ദങ്ങളെ അവസരങ്ങളായാണ് താന്‍ കണ്ടതെന്ന് മലയാളി താരം സഞ്ജു സാംസണ്‍. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനായാണ് പരിശീലിക്കുന്നതെന്നും ഏത് പൊസിഷനിലും ടീമിന് സഹായകമാകാനാണ് ശ്രമിക്കുന്നതെന്നും ഇതുവരെയുള്ള കരിയറില്‍ നിന്നും അതിനായുള്ള അനുഭവസമ്പത്ത് താന്‍ നേടിയിട്ടുണ്ടെന്നും ഷാര്‍ജ സക്‌സസ് പോയിന്റ് കോളേജില്‍ നല്‍കിയ സ്വീകരണത്തില്‍ സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
ഫൈനലിലെ റോളിനെ പറ്റിയുള്ള ചോദ്യത്തിനോട് ലാലേട്ടന്റെ ആറ്റിറ്റിയൂഡിനെ ഉപമിച്ചാണ് സഞ്ജു മറുപടി നല്‍കിയത്.എല്ലാ സിനിമകളും ചെയ്യാനാകില്ലല്ലോ. കിട്ടുന്ന റോളുകള്‍ ചെയ്യുക. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലും ആ സമീപനമാണ് പിന്തുടര്‍ന്നത്. ഏഷ്യാകപ്പില്‍ ആരാധകര്‍ നല്‍കിയ പിന്തുണയില്‍ വലിയ സന്തോഷമുണ്ട്. ഫൈനലില്‍ തുടക്കത്തിലെ 3 വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ പതുക്കെ പാര്‍ട്ട്ണര്‍ഷിപ്പ് ഉണ്ടാക്കാനായിരുന്നു നിര്‍ദേശം. ഓസീസിനെതിരായ ഏകദിന, ടി20 ടീമുകളിലും ഇടം ലഭിച്ചാല്‍ സന്തോഷമെന്നും സഞ്ജു പറഞ്ഞു.