Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson: അത് സഞ്ജു ചെയ്ത മണ്ടത്തരമാണോ? തലപുകച്ച് ആരാധകര്‍

Sanju Samson Rajasthan Royals Captaincy decision
, ഞായര്‍, 14 മെയ് 2023 (20:43 IST)
Sanju Samson: നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോറ്റ് രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുകയാണ്. ശേഷിക്കുന്ന ഒരു മത്സരത്തില്‍ ജയിച്ചാലും രാജസ്ഥാന്‍ പ്ലേ ഓഫില്‍ കയറുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. ബാംഗ്ലൂരിനെതിരായ നിര്‍ണായക മത്സരത്തില്‍ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് ഇല്ലാതെ രാജസ്ഥാന്‍ കളിക്കാന്‍ ഇറങ്ങിയതാണ് ആരാധകരെ ഞെട്ടിച്ചത്. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ആണോ ഈ മണ്ടത്തരത്തിനു പിന്നിലെന്ന് ആരാധകര്‍ ചോദിക്കുന്നു. 
 
ട്രെന്റ് ബോള്‍ട്ട് എന്തുകൊണ്ട് പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ല എന്നതിനു രാജസ്ഥാന്‍ മാനേജ്‌മെന്റ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ബോള്‍ട്ടിന് പകരം എക്‌സ്ട്രാ സ്പിന്നറായി ആദം സാംപയെയാണ് രാജസ്ഥാന്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ന്യൂ ബോളില്‍ ഇത്രയും സ്ഥിരതയുള്ള ബോള്‍ട്ടിനെ മാറ്റിനിര്‍ത്തി സാംപയെ പരീക്ഷിക്കാനുള്ള തീരുമാനം സഞ്ജുവിന്റെ ആയിരുന്നെങ്കില്‍ അത് വലിയ മണ്ടത്തരമായി പോയെന്നാണ് ആരാധകര്‍ പറയുന്നത്. 
 
നേരത്തെ പരുക്കിനെ തുടര്‍ന്ന് ബോള്‍ട്ടിന് ഏതാനും മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇന്നും പരുക്ക് തന്നെയാണോ ബോള്‍ട്ടിന് വില്ലനായത് എന്ന സംശയം ആരാധകര്‍ക്കുണ്ട്. എന്നാല്‍ പല കാര്യങ്ങളിലും മണ്ടന്‍ തീരുമാനങ്ങളെടുക്കുന്ന മാനേജ്‌മെന്റ് ആയതിനാല്‍ ഒരുപക്ഷേ എക്‌സ്ട്രാ സ്പിന്നറായി ആദം സാംപയെ ഉള്‍പ്പെടുത്താന്‍ വേണ്ടി ബോള്‍ട്ടിനെ ഒഴിവാക്കിയതാകാം എന്നും ആരാധകര്‍ പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Royal Challengers Bangalore: ഇതാണ് കളി ! രണ്ട് ജയം അപ്പുറം ആര്‍സിബിക്ക് പ്ലേ ഓഫ്; ഇത്തവണ കോലി കപ്പടിക്കുമോ?