Sanju Samson: സഞ്ജുവിന് ആ പ്രശ്നം ഇപ്പോഴുമുണ്ട്, അവനെ വിശ്വസിക്കാനാവില്ല: അനിൽ കുംബ്ലെ

അഭിറാം മനോഹർ
വ്യാഴം, 7 നവം‌ബര്‍ 2024 (13:36 IST)
ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് തൊട്ടുമുന്‍പ് സഞ്ജു സാംസണിന്റെ പ്രകടനത്തില്‍ ആശങ്കകളുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കോച്ചുമായ അനില്‍ കുംബ്ലെ. തുടര്‍ച്ചയായ രണ്ടാം പരമ്പരയിലും സഞ്ജു ടീമിന്റെ ഓപ്പണറും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായി കളിക്കുമ്പോള്‍ സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയാണ് ടീമിന് വെല്ലുവിളിയെന്നാണ് കുംബ്ലെ പറയുന്നത്.
 
ശ്രീലങ്കയ്‌ക്കെതിരെ തുടര്‍ച്ചയായ 2 ഡക്കുകള്‍ വഴങ്ങിയ സഞ്ജു ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ അവസാന മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ഇങ്ങനെയെല്ലാമാണെങ്കിലും തന്റെ സ്ഥിരതയുടെ പ്രശ്‌നം സഞ്ജു പരിഹരിച്ചിട്ടില്ലെന്നാണ്കുംബ്ലെ പറയുന്നത്. ജിയോ സിനിമയുടെ ക്രിക്കറ്റ് ഷോയില്‍ സംസാരിക്കവെയായിരുന്നു കുംബ്ലെയുടെ പ്രതികരണം.
 
 സഞ്ജു ക്ലാസ് പ്ലെയറാണ് എന്നതില്‍ ആര്‍ക്കും സംശയമില്ല.എന്നാല്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ സ്ഥിരതയും കൈവരിക്കേണ്ടതുണ്ട്. മുന്‍ നിരയില്‍ തന്നെ കളിപ്പിച്ചാല്‍ സഞ്ജുവിന് കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്നും കുംബ്ലെ പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ നിലനിര്‍ത്തുന്നതിനെ പറ്റി ഒരുപാട് പേര്‍ സംസാരിക്കുന്നുണ്ട്. ബംഗ്ലാദേശിനെതിരെ അവസാന മത്സരത്തില്‍ നേടിയ സെഞ്ചുറി ഇതിന് അദ്ദേഹത്തെ സഹായിക്കും. ഒരു ബാറ്ററെന്ന നിലയില്‍ സഞ്ജുവിന്റെ ശേഷി എന്താണെന്ന് നമുക്കറിയാം.

എന്നാല്‍ സ്ഥിരത വലിയ ഒരു പ്രശ്‌നമാണ്. ഇതിനെ പറ്റി സെലക്ഷന്‍ കമ്മിറ്റിക്കും ആശങ്കയുണ്ടാകുമെന്ന് തോന്നുന്നു. മുന്‍ നിരയില്‍ തന്നെ സഞ്ജുവിനെ കളിപ്പിക്കുന്നതാണ് ശരിയായ സമീപനം. ഇതിലൂടെ പേസര്‍മാര്‍ക്കെതിരെ കളിക്കാന്‍ സഞ്ജുവിന് കൂടുതല്‍ സമയം ലഭിക്കും. സ്പിന്നര്‍മാര്‍ക്കെതിരെയും കൂടുതല്‍ അപകടകാരിയായി മാറും. കുംബ്ലെ വിശദമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജൂനിയർ ഹോക്കി ലോകകപ്പ് സെമിഫൈനൽ: ഇന്ത്യ ഇന്ന് ജർമനിക്കെതിരെ

കഴിഞ്ഞ 2-3 വർഷമായി ഇങ്ങനെ കളിക്കാനായില്ല, ഇപ്പോൾ ആത്മവിശ്വാസമുണ്ട്, എല്ലാം ഒത്തുവന്നത് പോലെ: വിരാട് കോലി

Rohit sharma: വേണ്ട മോനെ, കഴിച്ചാൽ തടിയനാകും, ജയ്സ്വാൾ നീട്ടിയ കേക്ക് കഴിക്കാതെ രോഹിത്

ലോകകപ്പിന് മുൻപ് ഇന്ത്യയ്ക്കുള്ളത് 10 മത്സരങ്ങൾ, അവസാന ലാപ്പിൽ സഞ്ജു പുറത്തോ?, ഇനിയുള്ള മത്സരങ്ങൾ നിർണായകം

Rohit Sharma: ഇരുപതിനായിരം തൊട്ട് രോഹിത്, സച്ചിനും കോലിക്കും ദ്രാവിഡിനും പിന്നിൽ നാലാം സ്ഥാനത്ത്

അടുത്ത ലേഖനം
Show comments