Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson: രാജസ്ഥാന്‍ നായകനായി സഞ്ജു തുടരും; ബട്‌ലറെ റിലീസ് ചെയ്തത് എന്തുകൊണ്ട്?

വെടിക്കെട്ട് ബാറ്റര്‍ ജോസ് ബട്‌ലറെ രാജസ്ഥാന്‍ റിലീസ് ചെയ്തതാണ് ആരാധകരെ വിഷമിപ്പിക്കുന്നത്

Why Jos buttler released

രേണുക വേണു

, വ്യാഴം, 31 ഒക്‌ടോബര്‍ 2024 (19:49 IST)
Sanju Samson: രാജസ്ഥാന്‍ റോയല്‍സ് നായകസ്ഥാനത്ത് സഞ്ജു സാംസണ്‍ തുടരും. 18 കോടിക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. 2025 സീസണിലും സഞ്ജു തന്നെ ടീമിനെ നയിക്കുമെന്ന് രാജസ്ഥാന്‍ റോയല്‍സ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 
 
രാജസ്ഥാന്‍ നിലനിര്‍ത്തിയ താരങ്ങള്‍
 
സഞ്ജു സാംസണ്‍ - 18 കോടി 
യശസ്വി ജയ്സ്വാള്‍ - 18 കോടി 
റിയാന്‍ പരാഗ് - 14 കോടി 
ധ്രുവ് ജുറല്‍ - 14 കോടി 
ഷിമ്രോണ്‍ ഹെറ്റ്മയര്‍ - 11 കോടി 
സന്ദീപ് ശര്‍മ - നാല് കോടി 
 
വെടിക്കെട്ട് ബാറ്റര്‍ ജോസ് ബട്‌ലറെ രാജസ്ഥാന്‍ റിലീസ് ചെയ്തതാണ് ആരാധകരെ വിഷമിപ്പിക്കുന്നത്. നായകനായി സഞ്ജു ഉള്ളപ്പോഴും ബട്‌ലറിന്റെ തീരുമാനങ്ങളും ഇടപെടലുകളും ടീമിനു ഗുണം ചെയ്തിരുന്നു. മികച്ച ഫോമില്‍ ഉള്ള ബട്‌ലറെ ഒഴിവാക്കിയത് പകരം ഒരു ഇന്ത്യന്‍ താരത്തെ സ്വന്തമാക്കാനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പണറായി ഇന്ത്യന്‍ താരമെത്തിയാല്‍ മധ്യനിരയിലേക്ക് മറ്റൊരു വെടിക്കെട്ട് വിദേശ താരത്തെ കൊണ്ടുവരാന്‍ സാധിക്കുമെന്ന് രാജസ്ഥാന്‍ കരുതുന്നു. ഇക്കാരണത്താലാണ് വലിയ തുക മുടക്കി ബട്‌ലറെ രാജസ്ഥാന്‍ നിലനിര്‍ത്താതിരുന്നത്. മാത്രമല്ല സീസണില്‍ എല്ലാ കളിയും ബട്‌ലര്‍ കളിക്കുമോ എന്ന കാര്യത്തിലും ഫ്രാഞ്ചൈസിക്ക് സംശയമുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mumbai Indians: നായകസ്ഥാനത്ത് ഹാര്‍ദിക് തുടരും, ഇഷാനെ റിലീസ് ചെയ്യാന്‍ ആദ്യമേ തീരുമാനിച്ചു