Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാകിസ്ഥാനെതിരെ നിർണായക പോരാട്ടം, സഞ്ജു സാംസൺ തുടരും, വാഷിങ്ങ്ടൺ സുന്ദർ എത്തുന്നതോടെ പുറത്താവുക റിങ്കു!

നമീബിയക്കെതിരെ 93 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം നേടിയ ഇന്ത്യ ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലാണ്.

Sanju Samson
ഐസിസി ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ നിര്‍ണായക മത്സരത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ തുടരുമെന്ന് സൂചന. വയറിലെ അണുബാധയെ തുടര്‍ന്ന് വിശ്രമത്തിലുള്ള ഓപ്പണര്‍ അഭിഷേക് ശര്‍മ പൂര്‍ണമായി ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ പാകിസ്ഥാനെതിരെ സഞ്ജു ഓപ്പണിംഗില്‍ തുടര്‍ന്നേക്കും.
 
നമീബിയക്കെതിരെ 93 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം നേടിയ ഇന്ത്യ  ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലാണ്. അഭിഷേക് ശര്‍മയ്ക്ക് പകരം ക്രീസിലെത്തിയ സഞ്ജു സാംസണ്‍ തന്റെ ഫോമിന്റെ മിന്നലാട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചതും ഇന്ത്യയ്ക്ക് ആശ്വാസമാണ്. സഞ്ജു, ഇഷാന്‍, സൂര്യ, തിലക് വര്‍മ എന്ന നിലയില്‍ തന്നെ പാകിസ്ഥാനെതിരെ ടോപ് ഓര്‍ഡര്‍ തുടരാനാകും ഇന്ത്യന്‍ തീരുമാനം.
 
 മധ്യനിരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്,അക്ഷര്‍ പട്ടേല്‍ അടങ്ങിയ ബാറ്റിംഗ് നിര കരുത്തരാണെങ്കിലും കഴിഞ്ഞ മത്സരത്തില്‍ നമീബിയന്‍ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ പതറിയിരുന്നു. പാകിസ്ഥാന് ശക്തമായ സ്പിന്‍ നിരയുണ്ട് എന്നതാകും ഞായറാഴ്ച ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി.  ബൗളിംഗില്‍ ജസ്പ്രീത് ബുമ്രയുടെ മടങ്ങി വരവ് ഇന്ത്യയ്ക്ക് കരുത്ത് നല്‍കുമ്പോള്‍ ടീമിന്റെ പ്രധാന വിന്നിംഗ് ഫാക്ടറായി മാറുക വരുണ്‍ ചക്രവര്‍ത്തിയാകും.ശ്രീലങ്കയിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിലാണ് അടുത്ത മത്സരം എന്നതിനാല്‍ ഇന്ത്യന്‍ ടീമില്‍ വാഷിങ്ടണ്‍ സുന്ദര്‍ തിരിച്ചെത്തിയേക്കും. അങ്ങനെയെങ്കില്‍ മധ്യനിരയില്‍ റിങ്കു സിംഗിനാകും സ്ഥാനം നഷ്ടമാവുക.
 
അതേസമയം സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം പാകിസ്ഥാനെതിരെ തിളങ്ങാനായാല്‍ ടീമിന് വിശ്വസിക്കാന്‍ കഴിയുന്ന താരമായി സഞ്ജുവിന് മാറാന്‍ സാധിക്കും. അടുത്ത ഒന്നോ രണ്ടോ മത്സരങ്ങളില്‍ അഭിഷേകിന് കളിക്കാനാവില്ല എന്ന സാഹചര്യത്തില്‍ ടീം ബാലന്‍സ് തകരാതെ കാക്കാന്‍ സഞ്ജുവിനാകുമോ എന്ന ചോദ്യമാണ് ക്രിക്കറ്റ് വൃത്തങ്ങളില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sanju Samson : 3 സിക്സ്, ഒരു ഫോർ, പതർച്ചയില്ലാതെ ആത്മവിശ്വാസമുള്ള ഷോട്ടുകൾ, ചെറുതെങ്കിലും ലോകകപ്പ് അരങ്ങേറ്റം ഭംഗിയാക്കി സഞ്ജു