Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson: ഷോട്ട് സെലക്ഷന്‍ തന്നെയാണ് അവന് പണി കൊടുക്കുന്നത്; സഞ്ജുവിനെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍

മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറിനും സഞ്ജുവിന്റെ ഇന്നിങ്‌സില്‍ അതൃപ്തിയുണ്ട്

Sanju Samson: ഷോട്ട് സെലക്ഷന്‍ തന്നെയാണ് അവന് പണി കൊടുക്കുന്നത്; സഞ്ജുവിനെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍
, ബുധന്‍, 4 ജനുവരി 2023 (16:58 IST)
Sanju Samson: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചെങ്കിലും ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ മലയാളി താരം സഞ്ജു സാംസണ് സാധിച്ചില്ല. ആറ് പന്തില്‍ വെറും അഞ്ച് റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ സഞ്ജു എത്തുമ്പോള്‍ 14 ഓവറില്‍ കൂടുതല്‍ പുറത്തുണ്ടായിരുന്നു. മികച്ചൊരു ഇന്നിങ്‌സ് കളിച്ച് എന്തുകൊണ്ടാണ് ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ താന്‍ ഉറപ്പായും വേണ്ടതെന്ന് ബോധ്യപ്പെടുത്താന്‍ ലഭിച്ച അവസരമായിരുന്നു. എന്നാല്‍ മോശം ഷോട്ട് കളിച്ച് സഞ്ജു വേഗം കൂടാരം കയറി പോയി. 
 
മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറിനും സഞ്ജുവിന്റെ ഇന്നിങ്‌സില്‍ അതൃപ്തിയുണ്ട്. മോശം ഷോട്ടുകളാണ് സഞ്ജുവിന് തിരിച്ചടിയാകുന്നതെന്ന് ഗവാസ്‌കര്‍ പറയുന്നു. ധനഞ്ജയ ഡി സില്‍വയുടെ ഓവറില്‍ ഡീപ് മിഡ് വിക്കറ്റില്‍ ഒരു ക്യാച്ച് ശ്രീലങ്ക നഷ്ടപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് സഞ്ജു അതേ ഓവറില്‍ തന്നെ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയത്. ഒരു ലൈഫ് കിട്ടിയിട്ടും അത് പ്രയോജനപ്പെടുത്താന്‍ സഞ്ജുവിന് സാധിച്ചില്ല. 
 
അതിവേഗം റണ്‍സ് കണ്ടെത്താനുള്ള സഞ്ജുവിന്‍രെ ശ്രമമാണ് ഇത്തവണ പാളിയത്. ഒരിക്കല്‍ കളിച്ച് വിക്കറ്റിനു മുന്നില്‍ നിന്ന് കഷ്ടപ്പെട്ട് രക്ഷപ്പെട്ടു പോന്ന അതേ ഷോട്ട് തന്നെ സഞ്ജു ആവര്‍ത്തിക്കുകയായിരുന്നു. ഒടുവില്‍ ഷോര്‍ട്ട് തേര്‍ഡ് മാനില്‍ ടോപ് എഡ്ജിലൂടെ ക്യാച്ച് നല്‍കി സഞ്ജു മടങ്ങി. 
 
' അതൊരു എഡ്ജ് ആയിരുന്നു, നേരെ ഷോര്‍ട്ട് തേര്‍ഡ് മാനിലേക്ക്. ശരിക്കും സഞ്ജു നല്ലൊരു ബാറ്ററാണ്. സഞ്ജുവിന് ധാരാളം കഴിവുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ഷോര്‍ട്ട് സെലക്ഷന്‍ സ്ഥിരമായി പിന്നോട്ട് വലിക്കുന്നു. ഇതാ ഒരിക്കല്‍ കൂടി അത്തരത്തില്‍ സഞ്ജു നിരാശപ്പെടുത്തിയിരിക്കുന്നു. നമ്മല്‍ അദ്ദേഹത്തിന്റെ കഴിവിനെ പറ്റി സംസാരിക്കുന്നു. പക്ഷേ പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനു സാധിക്കേണ്ടിയിരിക്കുന്നു,' ഗവാസ്‌കര്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതുവർഷം വിജയത്തോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്, ലീഗിൽ മൂന്നാം സ്ഥാനത്ത്