പറക്കും സഞ്ജു; പൃഥ്വി ഷായെ പുറത്താക്കിയത് കിടിലന്‍ ക്യാച്ചിലൂടെ (വീഡിയോ)
അതേസമയം, ബാറ്റിങ്ങില്‍ തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചില്ല
കിടിലന്‍ ഡൈവിങ്ങിലൂടെ ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷായെ പുറത്താക്കി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. വിക്കറ്റിനു പിന്നില്‍ താനൊരു സൂപ്പര്‍മാനാണെന്ന് ഉറപ്പിക്കുകയാണ് സഞ്ജു. നേരത്തെയും സമാനരീതിയില്‍ നിരവധി പേരെ സഞ്ജു പുറത്താക്കിയിട്ടുണ്ട്.
ട്രെന്റ് ബോള്‍ട്ടിന്റെ ഓവറില്‍ ഇടത് വശത്തേക്കുള്ള ഫുള്‍ ഡൈവിങ്ങിലൂടെയാണ് സഞ്ജു പൃഥ്വി ഷായെ മടക്കിയത്. പൂജ്യത്തിനാണ് പൃഥ്വി ഷാ പുറത്തായത്.
അതേസമയം, ബാറ്റിങ്ങില്‍ തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചില്ല. നാല് പന്തുകള്‍ നേരിട്ട സഞ്ജു കൂറ്റനടിക്ക് ശ്രമിച്ച് റണ്‍സൊന്നും എടുക്കാതെ പുറത്താകുകയായിരുന്നു.