Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson: കോലിയെ പിന്നിലാക്കി സഞ്ജുവിനു റെക്കോർഡ് !

വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ എട്ട് പോരാട്ടത്തിൽ 196 റൺസ് പിന്തുടർന്ന് ഇന്ത്യ ജയിച്ചപ്പോൾ പകുതി റൺസും സഞ്ജുവിന്റെ വകയായിരുന്നു

Sanju Samson, Sanju Samson Record, Sanju Samson T20 World Cup record
Sanju Samson

Sanju Samson: ഈഡൻ ഗാർഡൻസിൽ സഞ്ജു സാംസൺ ചരിത്രം കുറിച്ചു. ട്വന്റി 20 ലോകകപ്പ് റൺസ് ചേസിങ്ങിൽ ഇന്ത്യക്കായി ഏറ്റവും ഉയർന്ന സ്‌കോർ നേടിയ താരം. സാക്ഷാൽ വിരാട് കോലിയെ മറികടന്നാണ് നേട്ടം. 
 
വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ എട്ട് പോരാട്ടത്തിൽ 196 റൺസ് പിന്തുടർന്ന് ഇന്ത്യ ജയിച്ചപ്പോൾ പകുതി റൺസും സഞ്ജുവിന്റെ വകയായിരുന്നു. 50 പന്തിൽ 12 ഫോറും നാല് സിക്‌സും സഹിതം പുറത്താകാതെ 97 റൺസാണ് സഞ്ജു നേടിയത്. കളിയിലെ താരവും സഞ്ജു തന്നെ. 
 
ട്വന്റി 20 ലോകകപ്പ് ചേസിങ്ങിൽ ഇന്ത്യക്കായി ഏറ്റവും ഉയർന്ന റൺസ് നേടിയ താരം വിരാട് കോലിയായിരുന്നു. 2016 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ പുറത്താകാതെ 82 റൺസ്, 2022 ൽ പാക്കിസ്ഥാനെതിരെയും പുറത്താകാതെ 82 റൺസ് ! ഇത് മറികടന്നാണ് സഞ്ജു റെക്കോർഡ് പുസ്തകത്തിൽ ഒന്നാമതെത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs West Indies, T20 World Cup 2026: 'കേരള മോഡൽ' ചേസ്; സഞ്ജുവിന്റെ കരുത്തിൽ ഇന്ത്യ സെമിയിൽ