Sanju Samson: ഇപ്പോഴാണ് ടീം സെറ്റായത്; വിജയ ഫോർമുല തുടരാൻ ഇന്ത്യ
സഞ്ജു സാംസൺ എത്തിയതോടെ ഓപ്പണിങ് ജോഡി പ്രതീക്ഷയ്‌ക്കൊത്തു ഉയർന്നിട്ടുണ്ട്
Publish Date: Fri, 27 Feb 2026 (09:15 IST)
Updated Date: Fri, 27 Feb 2026 (09:21 IST)
Sanju Samson: ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ടിൽ സിംബാബ്വെയ്‌ക്കെതിരെ കൂറ്റൻ ജയം നേടിയ ഇന്ത്യ സെമി പ്രതീക്ഷകൾ നിലനിർത്തിയിരിക്കുകയാണ്. അടുത്ത കളിയിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം ഇന്ത്യയും സെമിയിലെത്തും. സിംബാബ്വെയ്‌ക്കെതിരായ പ്ലേയിങ് ഇലവൻ തന്നെയായിരിക്കും വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ തുടരുക.
സഞ്ജു സാംസൺ എത്തിയതോടെ ഓപ്പണിങ് ജോഡി പ്രതീക്ഷയ്‌ക്കൊത്തു ഉയർന്നിട്ടുണ്ട്. ടോപ് ഓർഡറിൽ മൂന്ന് പേർ ഇടംകൈയൻമാരായിരുന്നത് ഇന്ത്യക്കു വലിയ തലവേദനയായിരുന്നു. ആദ്യ മൂന്ന് വിക്കറ്റുകളും ഇടംകൈയൻമാരായതിനാൽ എതിരാളികൾ ഓഫ് സ്പിൻ കെണിയിൽ വീഴ്ത്തി ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയാണ് കണ്ടിരുന്നത്. സഞ്ജു എത്തിയതോടെ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടു.
അഭിഷേകിനൊപ്പം സഞ്ജു ഓപ്പണറായി തുടരും. ഇഷാൻ കിഷൻ മൂന്നാമതും സൂര്യകുമാർ യാദവ് നാലാമതും ഇറങ്ങും. അഞ്ചാം നമ്പറിൽ തിലക് വർമ. അങ്ങനെ വരുമ്പോൾ ലെഫ്റ്റ്-റൈറ്റ് കോംബിനേഷനിൽ കളിക്കാൻ ഇന്ത്യക്കു സാധിക്കും. അഭിഷേക് ശർമയും തിലക് വർമയും ഫോമിലേക്ക് തിരിച്ചെത്തിയതും ഇന്ത്യക്കു ആശ്വാസമാണ്. വെസ്റ്റ് ഇൻഡീസിനെതിരെ വരുൺ ചക്രവർത്തിയെ മാറ്റി കുൽദീപ് യാദവിനെ ഇറക്കാനുള്ള നേരിയ സാധ്യതയുണ്ട്. വേറെ മാറ്റങ്ങളൊന്നും ടീമിൽ ഉണ്ടാകില്ല.